ആകാശം പൊട്ടിപ്പിളരുമ്പോൾ.
إِذَا السَّمَاءُ تَصَدَّعَتْ لِنُزُولِ المَلَائِكَةِ مِنْهَا.
ആകാശത്ത് നിന്ന് മലക്കുകൾ ഇറങ്ങി വരുന്നത് കാരണത്താൽ അത് പൊട്ടിപ്പിളരുമ്പോൾ.
അത് അതിൻ്റെ റബ്ബിന് കീഴ്പെടുകയും ചെയ്യുമ്പോൾ; അങ്ങനെ (കീഴ്പെടാൻ) അത് കടപ്പെട്ടിരിക്കുന്നുതാനും.
وَاسْتَمَعَتْ لِرَبِّهَا مُنْقَادَةً، وَحُقَّ لَهَا ذَلِكَ.
ആകാശം അതിൻ്റെ രക്ഷിതാവിൻ്റെ (കൽപ്പന) കീഴൊതുക്കത്തോടെ കേൾക്കുകയും ചെയ്താൽ; അങ്ങനെ കീഴ്പ്പെടാൻ അത് ബാധ്യതപ്പെട്ടിരിക്കുന്നു താനും.
ഭൂമി നീട്ടപ്പെടുമ്പോൾ.
وَإِذَا الأَرْضُ مَدَّهَا اللَّهُ كَمَا يُمَدُّ الأَدِيمُ.
മാവ് പരത്തപ്പെടുന്നതു പോലെ, അല്ലാഹു ഭൂമിയെ നിരപ്പാക്കുകയും ചെയ്താൽ.
(ഭൂമി) അതിലുള്ളത് (പുറത്തേക്ക്) ഇടുകയും, അത് കാലിയായിത്തീരുകയും ചെയ്യുമ്പോൾ.
وَأَلْقَتْ مَا فِيهَا مِنَ الكُنُوزِ وَالأَمْوَاتِ، وَتَخَلَّتْ عَنْهُمْ.
ഭൂമി അതിലുള്ള നിധികളും മൃതദേഹങ്ങളും പുറന്തള്ളുകയും, അവയിൽ നിന്നെല്ലാം മുക്തമാവുകയും ചെയ്താൽ.