1
إِذَا السَّمَاءُ انفَطَرَتْ ﴿١﴾

ആകാശം പൊട്ടിപ്പിളരുമ്പോൾ.

തഫ്സീർ മുഖ്തസ്വർ :

إِذَا السَّمَاءُ تَشَقَّقَتْ لِنُزُولِ المَلَائِكَةِ مِنْهَا.

മലക്കുകൾ ആകാശത്ത് നിന്ന് ഇറങ്ങി വരുന്നത് കാരണത്താൽ അത് പൊട്ടിപ്പിളർന്നാൽ.

2
وَإِذَا الْكَوَاكِبُ انتَثَرَتْ ﴿٢﴾

നക്ഷത്രങ്ങൾ കൊഴിഞ്ഞു വീഴുമ്പോൾ.

തഫ്സീർ മുഖ്തസ്വർ :

وَإِذَا الكَوَاكِبُ تَسَاقَطَتْ مُتَنَاثِرَةً.

നക്ഷത്രങ്ങൾ ചിന്നിച്ചിതറിയ നിലയിൽ ഉതിർന്നു വീണാൽ.

3
وَإِذَا الْبِحَارُ فُجِّرَتْ ﴿٣﴾

സമുദ്രങ്ങൾ പൊട്ടി ഒഴുക്കപ്പെടുമ്പോൾ.

തഫ്സീർ മുഖ്തസ്വർ :

وَإِذَا البِحَارُ فُتِحَ بَعْضُهَا عَلَى بَعْضٍ فَاخْتَلَطَتْ.

സമുദ്രങ്ങൾ തുടരെത്തുടരെ തുറന്നു വിടപ്പെടുകയും, അങ്ങനെ അവ കൂടിക്കലരുകയും ചെയ്താൽ.

4
وَإِذَا الْقُبُورُ بُعْثِرَتْ ﴿٤﴾

ഖബ്റുകൾ ഇളക്കിമറിക്കപ്പെടുമ്പോൾ;

തഫ്സീർ മുഖ്തസ്വർ :

وَإِذَا القُبُورُ قُلِبَ تُرَابُهَا لِبَعْثِ مَنْ فِيهَا مِنَ الأَمْوَاتِ.

ഖബ്റുകൾക്കുള്ളിൽ കിടക്കുന്നവരെ പുനർജീവിപ്പിക്കുന്നതിനായി അതിലെ മണ്ണ് കീഴ്മേൽ മറിക്കപ്പെടുകയും ചെയ്താൽ.

5
عَلِمَتْ نَفْسٌ مَّا قَدَّمَتْ وَأَخَّرَتْ ﴿٥﴾

ഓരോ വ്യക്തിയും താൻ മുൻകൂട്ടി ചെയ്തതും പിന്നോട്ട് മാറ്റിവെച്ചതും എന്താണെന്ന് അറിയുന്നതാണ്.

തഫ്സീർ മുഖ്തസ്വർ :

عِنْدَ ذَلِكَ تَعْلَمُ كُلُّ نَفْسٍ مَا قَدَّمَتْ مِنْ عَمَلٍ، وَمَا أَخَّرَتْ مِنْهُ فَلَمْ تَعْمَلْهُ.

ആ സന്ദർഭത്തിൽ ഓരോ വ്യക്തിയും താൻ മുൻപ് ചെയ്തു വെച്ച പ്രവർത്തനങ്ങളും, ചെയ്യാതെ പിന്തിച്ച പ്രവർത്തനങ്ങളും അറിയുന്നതാണ്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: