1
قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾
പറയുക: മനുഷ്യരുടെ റബ്ബിനോട് ഞാൻ ശരണം തേടുന്നു.
തഫ്സീർ മുഖ്തസ്വർ :
قُلْ -أَيُّهَا الرَّسُولُ-: أَعْتَصِمُ بِرَبِّ النَّاسِ، وَأَسْتَجِيرُ بِهِ.
പറയുക; -അല്ലാഹുവിന്റെ റസൂലേ!- ജനങ്ങളുടെ രക്ഷിതാവിനെ കൊണ്ട് ഞാൻ അഭയം തേടുകയും, അവനോട് ഞാൻ രക്ഷ ചോദിക്കുകയും ചെയ്യുന്നു.