1
تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ ﴿١﴾
അബൂലഹബിന്റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവൻ നാശമടയുകയും ചെയ്തിരിക്കുന്നു.
തഫ്സീർ മുഖ്തസ്വർ :
خَسِرَتْ يَدَا عَمِّ النَّبِيِّ -ﷺ- أَبِي لَهَبِ بْنِ عَبْدِ المُطَّلِبِ بِخُسْرَانِ عَمَلِهِ؛ إِذْ كَانَ يُؤْذِي النَّبِيَّ -ﷺ-، وَخَابَ سَعْيُهُ.
നബി-ﷺ-യുടെ പിതൃസഹോദരനായ അബൂലഹബ് ബ്നു അബ്ദിൽ മുത്വലിബിന്റെ പ്രവർത്തനങ്ങളെല്ലാം നിഷ്ഫലമായതിലൂടെ അയാളുടെ രണ്ട് കരങ്ങളും നശിച്ചിരിക്കുന്നു. കാരണം അയാൾ നബി-ﷺ-യെ ഉപദ്രവിക്കാറുണ്ടായിരുന്നു. അവന്റെ എല്ലാ പരിശ്രമങ്ങളും പരാജയപ്പെടുകയും ചെയ്തിരിക്കുന്നു.