6
يَوْمَئِذٍ يَصْدُرُ النَّاسُ أَشْتَاتًا لِّيُرَوْا أَعْمَالَهُمْ ﴿٦﴾

അന്നേ ദിവസം മനുഷ്യർ പല സംഘങ്ങളായി പുറപ്പെടുന്നതാണ്. അവർക്ക് അവരുടെ കർമ്മങ്ങൾ കാണിക്കപ്പെടേണ്ടതിനായിട്ട്.

തഫ്സീർ മുഖ്തസ്വർ :

فِي ذَلِكَ اليَوْمِ العَظِيمِ الذِّي تَتَزَلْزَلُ فِيهِ الأَرْضُ يَخْرُجُ النَّاسُ مِنْ مَوْقِفِ الحِسَابِ فِرَقًا لِيُشَاهِدُوا أَعْمَالَهُمْ التِّي عَمِلُوهَا فِي الدُّنْيَا.

ഭൂമി പ്രകമ്പനം കൊള്ളുന്ന ഭയാനകമായ ആ ദിവസം; ഇഹലോകത്ത് തങ്ങൾ ചെയ്തു കൂട്ടിയ പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതിനായി അന്ന് ജനങ്ങൾ വിചാരണയുടെ വേദിയിൽ നിന്ന് സംഘങ്ങളായി പുറപ്പെടുന്നതാണ്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: