6
إِنَّ مَعَ الْعُسْرِ يُسْرًا ﴿٦﴾

തീർച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.

തഫ്സീർ മുഖ്തസ്വർ :

إِنَّ مَعَ الشِّدَّةِ وَالضِّيقِ سُهُولَةً وَاتِّسَاعًا، إِذَا عَلِمْتَ ذَلِكَ فَلَا يُهَوِّلَنَّكَ أَذَى قَوْمِكَ، وَلَا يَصُدَّنَّكَ عَنِ الدَّعْوَةِ إِلَى اللَّهِ تَعَالَى.

തീർച്ചയായും പ്രയാസത്തോടും ഇടുക്കത്തോടും ഒപ്പം എളുപ്പവും വിശാലതയും ഉണ്ടായിരിക്കും. ഇത് നിനക്ക് ബോധ്യപ്പെട്ടുവെങ്കിൽ നിന്റെ സമൂഹത്തിന്റെ ഉപദ്രവം നിന്നെ അലട്ടാതിരിക്കട്ടെ. അല്ലാഹുവിലേക്കുള്ള ക്ഷണം തുടരുന്നതിൽ നിന്ന് അതൊന്നും നിന്നെ ഒരിക്കലും തടസ്സപ്പെടുത്താതിരിക്കട്ടെ.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: