5
فَإِنَّ مَعَ الْعُسْرِ يُسْرًا ﴿٥﴾
എന്നാൽ തീർച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.
തഫ്സീർ മുഖ്തസ്വർ :
فَإِنَّ مَعَ الشِّدَّةِ وَالضِّيقِ سُهُولَةً وَاتِّسَاعًا.
തീർച്ചയായും പ്രയാസത്തോടും ഇടുക്കത്തോടും ഒപ്പം എളുപ്പവും വിശാലതയും ഉണ്ടായിരിക്കും.