ഹേ മനുഷ്യാ! നീ നിൻ്റെ രക്ഷിതാവിങ്കലേക്ക് കടുത്ത അദ്ധ്വാനം നടത്തി ചെല്ലുന്നവനും അങ്ങനെ നിന്റെ പ്രവർത്തനത്തെ കണ്ടുമുട്ടുന്നവനുമാകുന്നു.
يَا أَيُّهَا الإِنْسَانُ، إِنَّكَ عَامِلٌ إِمَّا خَيْرًا وَإِمَّا شَرًّا، فَمُلَاقِيهِ يَوْمَ القِيَامَةِ؛ لِيُجَازِيكَ اللَّهُ عَلَيْهِ.
അല്ലയോ മനുഷ്യാ! നീ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നവനാണ്; അത് നന്മയോ തിന്മയോ ആകാം. അങ്ങനെ അന്ത്യനാളിൽ നിൻ്റെ പ്രവർത്തനം നീ കണ്ടെത്തുന്നതാണ്; അപ്പോൾ അല്ലാഹു അവക്കുള്ള പ്രതിഫലം നൽകുന്നതുമാണ്.
എന്നാൽ (പരലോകത്ത്) ഏതൊരുവന് തൻ്റെ രേഖ വലതുകൈയ്യിൽ നൽകപ്പെട്ടുവോ;
فَأَمَّا مَنْ أُعْطِيَ صَحِيفَةَ أَعْمَالِهِ بِيَدِهِ اليُمْنَى.
എന്നാൽ ഏതൊരാൾക്ക് തൻ്റെ പ്രവർത്തനങ്ങളുടെ രേഖ വലതു കയ്യിൽ നൽകപ്പെട്ടുവോ;
അവൻ ലഘുവായ വിചാരണയ്ക്ക് (മാത്രം) വിധേയനാകുന്നതാണ്.
فَسَوْفَ يُحَاسِبُهُ اللَّهُ حِسَابًا سَهْلًا يَعْرِضُ عَلَيْهِ عَمَلَهُ دُونَ مُؤَاخَذَةٍ بِهِ.
അവനെ അല്ലാഹു വളരെ എളുപ്പമുള്ള ഒരു വിചാരണക്ക് വിധേയനാക്കുന്നതാണ്; ഒരു ശിക്ഷയും വിധിക്കാതെ, അവൻ ചെയ്ത പ്രവർത്തനങ്ങൾ അവന് കാണിച്ചു കൊടുക്കുക മാത്രമാണുണ്ടാവുക.
തൻ്റെ സ്വന്തക്കാരുടെ അടുത്തേക്ക് സന്തോഷവാനായി അവൻ തിരിച്ചുപോകുകയും ചെയ്യും.
وَيَرْجِعُ إِلَى أَهْلِهِ مَسْرُورًا.
അവൻ തൻ്റെ സ്വന്തക്കാരുടെ അടുക്കലേക്ക് സന്തോഷവാനായി തിരിച്ചു പോകും.
എന്നാൽ ഏതൊരുവന് തൻ്റെ രേഖ അവൻ്റെ മുതുകിൻ്റെ പിന്നിലൂടെ നൽകപ്പെട്ടുവോ;
وَأَمَّا مَنْ أُعْطِيَ كِتَابَهُ بِشِمَالِهِ مِنْ وَرَاءِ ظَهْرِهِ.
എന്നാൽ ഏതൊരുവന് അവൻ്റെ മുതുകിന് പിന്നിലൂടെ, ഇടതു കയ്യിൽ തൻ്റെ രേഖ നൽകപ്പെട്ടുവോ;
അവൻ നാശമേ എന്ന് നിലവിളിക്കുന്നതാണ്.
فَسَيُنَادِي بِالهَلَاكِ عَلَى نَفْسِهِ.
തനിക്ക് നാശം എന്നവൻ വിലപിച്ചു കൊണ്ടിരിക്കും.
ആളിക്കത്തുന്ന നരകാഗ്നിയിൽ അവൻ കടന്നെരിയുകയും ചെയ്യും.
وَيَدْخُلُ نَارَ جَهَنَّمَ يُقَاسِي حَرَّهَا.
അവൻ നരകാഗ്നിയിൽ പ്രവേശിക്കുകയും, അതിൻ്റെ ചൂടിൽ വെന്തുരുകുകയും ചെയ്യും.
തീർച്ചയായും അവൻ തൻ്റെ സ്വന്തക്കാർക്കിടയിൽ സന്തോഷത്തോടെ കഴിയുന്നവനായിരുന്നു.
إِنَّهُ كَانَ فِي الدُّنْيَا فِي أَهْلِهِ فَرِحًا بِمَا هُوَ عَلَيْهِ مِنَ الكُفْرِ وَالمَعَاصِي.
ഇഹലോകത്തായിരിക്കെ സ്വന്തക്കാരോടൊപ്പം തൻ്റെ നിഷേധത്തിലും തിന്മകളിലും സന്തോഷവാനായി ജീവിച്ചിരുന്നവനായിരുന്നു അവൻ.
താൻ ഒരിക്കലും മടങ്ങി വരികയേ ഇല്ലെന്ന് അവൻ ധരിച്ചു.
إِنَّهُ ظَنَّ أَنَّهُ لَنْ يَرْجِعَ إِلَى الحَيَاةِ بَعْدَ مَوْتِهِ.
തൻ്റെ മരണത്തിന് ശേഷം ഒരിക്കലും ജീവിതത്തിലേക്ക് മടങ്ങേണ്ടി വരികയില്ലെന്ന് അവൻ ധരിച്ചു.
അതെ! തീർച്ചയായും അവൻ്റെ റബ്ബ് അവനെപ്പറ്റി കണ്ടറിയുന്നവനായിരുന്നു.
بَلَى، لَيَرْجِعَنَّهُ اللَّهُ إِلَى الحَيَاةِ كَمَا خَلَقَهُ أَوَّلَ مَرَّةٍ، إِنَّ رَبَّهُ كَانَ بِحَالِهِ بَصِيرًا لَا يَخْفَى عَلَيْهِ مِنْهُ شَيْءٌ، وَسَيُجَازِيهِ عَلَى عَمَلِهِ.
അതെ! അവൻ്റെ രക്ഷിതാവായ അല്ലാഹു അവനെ ആദ്യം സൃഷ്ടിച്ചതു പോലെ ഒരിക്കൽ കൂടി ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരിക തന്നെ ചെയ്യുന്നതാണ്. തീർച്ചയായും അവൻ്റെ രക്ഷിതാവ് അവൻ്റെ അവസ്ഥയെ കുറിച്ച് നന്നായി കണ്ടറിയുന്നവനായിരുന്നു. അവൻ്റെ യാതൊരു കാര്യവും അല്ലാഹുവിന് അവ്യക്തമായിരുന്നില്ല. അവൻ ചെയ്തുവെച്ചതിനുള്ള പ്രതിഫലം അല്ലാഹു അവന് നൽകുന്നതുമാണ്.