പക്ഷെ (അല്ലാഹുവിനെയും അവൻ്റെ ദൂതനെയും പരലോകത്തെയും) നിഷേധിച്ചവർ (സത്യത്തെ) കളവാക്കി തള്ളുകയാണ്.
بَلِ الذِّينَ كَفَرُوا يُكَذِّبُونَ بِمَا جَاءَهُمْ بِهِ رَسُولُهُمْ.
പക്ഷേ (അല്ലാഹുവിനെ) നിഷേധിച്ചവർ അവരുടെ റസൂലായ മുഹമ്മദ് നബി അവർക്ക് കൊണ്ടു വന്നതിനെ കളവാക്കുകയാണ്.
അവർ മനസ്സുകളിൽ സൂക്ഷിച്ചു വെക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു.
وَاللَّهُ أَعْلَمُ بِمَا تَحْوِيهِ صُدُورُهُمْ، لَا يَخْفَى عَلَيْهِ مِنْ أَعْمَالِهِمْ شَيْءٌ.
അവരുടെ ഹൃദയങ്ങൾ മൂടിവെക്കുന്നത് അല്ലാഹു നന്നായി അറിയുന്നവനാകുന്നു; അവരുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ അല്ലാഹുവിന് അവ്യക്തമാവുകയില്ല.
ആകയാൽ (നബിയേ,) നീ അവർക്ക് വേദനയേറിയ ഒരു ശിക്ഷയെപ്പറ്റി സന്തോഷവാർത്ത അറിയിക്കുക.
فَأَخْبِرْهُمْ -أَيُّهَا الرَّسُولُ- بِمَا يَنْتَظِرُهُمْ مِنْ عَذَابٍ مُوجِعٍ.
അല്ലാഹുവിൻ്റെ റസൂലേ! അവരെ കാത്തിരിക്കുന്ന വേദനാജനകമായ ശിക്ഷയെ കുറിച്ച് അവരെ അറിയിക്കുക.
(അല്ലാഹുവിലും അവൻ്റെ ദൂതനിലും പരലോകത്തിലും) വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരൊഴികെ. അവർക്ക് മുറിഞ്ഞു പോകാത്ത പ്രതിഫലമുണ്ട്.
إِلَّا الذِّينَ آمَنُوا بِاللَّهِ، وَعَمِلُوا الأَعْمَالَ الصَّالِحَاتِ، لَهُمْ ثَوَابٌ غَيْرُ مَقْطُوعٍ؛ وَهُوَ الجَنَّةُ.
അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരൊഴികെ; അവർക്ക് ഒരിക്കലും മുറിഞ്ഞു പോകാത്ത പ്രതിഫലമായ സ്വർഗമുണ്ട്.