അസ്തമയശോഭ കൊണ്ട് ഞാൻ സത്യം ചെയ്തു പറയുന്നു.
أَقْسَمَ اللَّهُ بِالحُمْرَةِ التِّي تَكُونُ فِي الأُفُقِ بَعْدَ غُرُوبِ الشَّمْسِ.
സൂര്യാസ്തമയത്തിന് ശേഷം ചക്രവാളത്തിൽ കാണപ്പെടുന്ന അസ്തമയശോഭ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
രാത്രിയും അത് ഒന്നിച്ചു ചേർക്കുന്നവയും തന്നെ സത്യം.
وَأَقْسَمَ بِاللَّيْلِ وَمَا جُمِعَ فِيهِ.
രാത്രിയെ കൊണ്ടും അതിൽ ഒരുമിച്ചു ചേർക്കപ്പെട്ടവ കൊണ്ടും അവൻ സത്യം ചെയ്തിരിക്കുന്നു.
ചന്ദ്രൻ പൂർണ്ണത പ്രാപിക്കുമ്പോൾ അതിനെ കൊണ്ടും (ഞാൻ സത്യം ചെയ്യുന്നു).
وَالقَمَرِ إِذَا اجْتَمَعَ وَتَمَّ وَصَارَ بَدْرًا.
ചന്ദ്രൻ ഒരുമിച്ചു കൂടുകയും, പൂർണ്ണചന്ദ്രനായി തീരുകയും ചെയ്യുന്ന വേളയെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
തീർച്ചയായും നിങ്ങൾ ഘട്ടംഘട്ടമായി കയറിക്കൊണ്ടിരിക്കുന്നതാണ്.
لَتَرْكَبُنَّ -أَيُّهَا النَّاسُ- حَالًا بَعْدَ حَالٍ مِنْ نُطْفَةٍ فَعَلَقَةٍ فَمُضْغَةٍ، فَحَيَاةٍ فَمَوْتٍ فَبَعْثٍ.
അല്ലയോ ജനങ്ങളേ! നിങ്ങൾ ഒരവസ്ഥയിൽ നിന്ന് മറ്റൊരവസ്ഥയിലേക്ക് കയറിക്കൊണ്ട് ഇരിക്കുന്നവരാണ്. ബീജത്തിൽ നിന്നും ഭ്രൂണമാവുകയും, അതിൽ നിന്ന് മാംസക്കഷ്ണമായി തീരുകയും ചെയ്യുന്നത് പോലെ. ജീവിതത്തിൽ നിന്ന് മരണത്തിലേക്കും, ശേഷം പുനരുജ്ജീവനത്തിലേക്കും (നിങ്ങൾ സഞ്ചരിച്ചു കൊണ്ടിരിക്കും).
എന്നാൽ അവർക്കെന്തുപറ്റി? അവർ വിശ്വസിക്കുന്നില്ല.
فَمَا لِهَؤُلَاءِ الكُفَّارِ لَا يُؤْمِنُونَ بِاللَّهِ، وَاليَوْمِ الآخِرِ؟!
(ഇസ്ലാമിനെ) നിഷേധിച്ച ഇക്കൂട്ടർക്കെന്തു പറ്റി? അവർ അല്ലാഹുവിലോ അന്ത്യദിനത്തിലോ വിശ്വസിക്കുന്നില്ല.
അവർക്ക് ഖുർആൻ ഓതിക്കൊടുക്കപ്പെട്ടാൽ അവർ സുജൂദ് ചെയ്യുന്നുമില്ല.
وَإِذَا قُرِئَ عَلَيْهِمْ القُرْآنُ لَا يَسْجُدُونَ لِرَبِّهِمْ؟!
അവർക്ക് ഖുർആൻ ഓതിക്കേൾപ്പിക്കപ്പെട്ടാൽ അവർ തങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന് സുജൂദ് (സാഷ്ടാംഗം) ചെയ്യുന്നുമില്ല.