അല്ല; പക്ഷെ, പ്രതിഫല നടപടിയെ നിങ്ങൾ നിഷേധിച്ചു തള്ളുന്നു.
لَيْسَ الأَمْرُ كَمَا تَصَوَّرْتُمْ -أَيُّهَا المُغْتَرُّونَ- بَلْ أَنْتُمْ تَكْذِبُونَ بِيَوْمِ الجَزَاءِ فَلَا تَعْمَلُونَ لَهُ.
വഞ്ചനയിൽ അകപ്പെട്ടു പോയവരേ! നിങ്ങൾ ധരിച്ചത് പോലെയല്ല കാര്യം! മറിച്ച് നിങ്ങൾ പ്രതിഫല നാളിനെ നിഷേധിക്കുകയും, അതിന് വേണ്ടി പ്രവർത്തിക്കാതിരിക്കുകയുമാണ്.
തീർച്ചയായും നിങ്ങളുടെ മേൽ ചില മേൽനോട്ടക്കാരുണ്ട്.
وَإِنَّ عَلَيْكُمْ مَلَائِكَةً يَحْفَظُونَ أَعْمَالَكُمْ.
നിങ്ങളുടെ പ്രവർത്തനങ്ങൾ സൂക്ഷിക്കുന്ന ചില മലക്കുകൾ നിങ്ങൾക്ക് മേലുണ്ട്.
ആദരണീയരായ ചില എഴുത്തുകാർ.
كِرَامًا عِنْدَ اللَّهِ، كَاتِبِينَ يَكْتُبُونَ أَعْمَالَكُمْ.
അല്ലാഹുവിങ്കൽ ആദരണീയരായ, നിങ്ങളുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്ന എഴുത്തുകാർ.
നിങ്ങൾ പ്രവർത്തിക്കുന്നത് അവർ അറിയുന്നു.
يَعْلَمُونَ مَا تَفْعَلُونَ مِنْ فِعْلٍ فَيَكْتُبُونَهُ.
നിങ്ങൾ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും അവർ അറിയുന്നു. അതവർ രേഖപ്പെടുത്തുകയും ചെയ്യുന്നു.