മനുഷ്യാ! ഉദാരനായ നിന്റെ റബ്ബിന്റെ കാര്യത്തിൽ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്?
يَا أَيُّهَا الإِنْسَانُ الكَافِرُ بِرَبِّكَ! مَا الذِّي جَعَلَكَ تُخَالِفُ أَمْرَ رَبِّكَ حِينَ أَمْهَلَكَ وَلَمْ يُعَاجِلْكَ بِالعُقُوبَةِ تَكَرُّمًا مِنْهُ؟!
(സ്രഷ്ടാവായ) നിന്റെ റബ്ബിനെ നിഷേധിച്ച മനുഷ്യാ! നിന്നോടുള്ള ഔദാര്യത്താൽ നിനക്ക് അവധി നീട്ടിനൽകുകയും, ഉടനടി നിന്നെ ശിക്ഷിക്കാതെ വിടുകയും ചെയ്ത നിൻ്റെ റബ്ബിന്റെ കൽപ്പനകളോട് എതിരാകാൻ നിന്നെ പ്രേരിപ്പിച്ചതെന്താണ്?
നിന്നെ സൃഷ്ടിക്കുകയും സംവിധാനിക്കുകയും ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവൻ.
الذِّي أَوْجَدَكَ بَعْدَ أَنْ كُنْتَ عَدَمًا، وَجَعَلَكَ سَوِيَّ الأَعْضَاءِ مُعْتَدِلَهَا.
ശൂന്യതയിൽ നിന്ന് നിന്നെ സൃഷ്ടിക്കുകയും, എല്ലാ അവയവങ്ങളും സന്തുലിതവും കൃത്യവുമായ നിലയിൽ നിന്നെ സംവിധാനിക്കുകയും ചെയ്തവനത്രെ അവൻ.
താൻ ഉദ്ദേശിച്ച രൂപത്തിൽ നിന്നെ രൂപപ്പെടുത്തിയവൻ.
فِي أَيِّ صُورَةٍ شَاءَ أَنْ يَخْلُقَكَ خَلَقَكَ، وَقَدْ أَنْعَمَ عَلَيْكَ إِذْ لَمْ يَخْلُقْكَ فِي صُورَةِ حِمَارٍ وَلَا قِرْدٍ وَلَا كَلْبٍ وَلَا غَيْرِهَا.
അല്ലാഹു ഉദ്ദേശിച്ച രൂപത്തിൽ അവൻ നിന്നെ സൃഷ്ടിച്ചിരിക്കുന്നു. ഒരു കഴുതയുടെയോ കുരങ്ങിൻ്റെയോ നായയുടെയോ മറ്റോ രൂപത്തിൽ നിന്നെ സൃഷ്ടിക്കാതെ അവൻ നിനക്ക് മേൽ അനുഗ്രഹം ചൊരിഞ്ഞിരിക്കുന്നു.