(നബിയേ!) ‘യൗമുദ്ദീൻ’ എന്നാൽ എന്താണെന്ന് നിനക്കറിയുമോ?
وَمَا أَعْلَمَكَ -أَيُّهَا الرَّسُولُ- مَا يَوْمُ الدِّينِ؟!
അല്ലാഹുവിൻ്റെ റസൂലേ! പ്രതിഫലദിവസം എന്നാൽ എന്താണെന്ന് നിനക്കറിയുമോ?
വീണ്ടും; ‘യൗമുദ്ദീൻ’ എന്നാൽ എന്താണെന്ന് നിനക്കറിയുമോ?
ثُمَّ مَا أَعْلَمَكَ مَا يَوْمُ الدِّينِ؟!
വീണ്ടും; പ്രതിഫലദിവസം എന്നാൽ എന്താണെന്ന് നിനക്കറിയുമോ?
ഒരാൾക്കും മറ്റൊരാൾക്ക് വേണ്ടി യാതൊന്നും അധീനപ്പെടുത്താനാവാത്ത ഒരു ദിവസം. അന്നേ ദിവസം കൈകാര്യകർത്തൃത്വം അല്ലാഹുവിന്നായിരിക്കും.
يَوْمَ لَا يَسْتَطِيعُ أَحَدٌ أَنْ يَنْفَعَ أَحَدًا، وَالأَمْرُ كُلُّهُ فِي ذَلِكَ اليَوْمِ لِلَّهِ وَحْدَهُ، يَتَصَرَّفُ بِمَا يَشَاءُ، لَا لِأَحَدٍ غَيْرِهِ.
ഒരാൾക്കും മറ്റൊരാളെ സഹായിക്കാൻ കഴിയാത്ത ദിവസം. എല്ലാ കാര്യങ്ങളുടെയും അധികാരം അന്ന് അല്ലാഹുവിന് മാത്രമായിരിക്കും; അവന് പുറമെ ഒരാൾക്കും അന്ന് അധികാരമുണ്ടായിരിക്കില്ല. അല്ലാഹു അവൻ്റെ ഉദ്ദേശം പോലെ അന്ന് കാര്യങ്ങൾ നടപ്പിൽ വരുത്തും.