തീർച്ചയായും സുകൃതവാന്മാർ സുഖാനുഭവത്തിൽ തന്നെയായിരിക്കും.
إِنَّ كَثِيرِي فِعْلِ الخَيْرِ وَالطَّاعَةِ لَفِي نَعِيمٍ دَائِمٍ يَوْمَ القِيَامَةِ.
ധാരാളമായി നന്മയും സൽകർമ്മങ്ങളും പ്രവർത്തിക്കുന്നവർ അന്ത്യനാളിൽ എന്നെന്നും നിലനിൽക്കുന്ന അനുഗ്രഹങ്ങളിൽ തന്നെയായിരിക്കും.
തീർച്ചയായും ദുർമാർഗികൾ ജ്വലിക്കുന്ന നരകാഗ്നിയിൽ തന്നെയായിരിക്കും.
وَإِنَّ أَصْحَابَ الفُجُورِ لَفِي نَارٍ تَسْتَعِرُّ عَلَيْهِمْ.
തിന്മകൾ പ്രവർത്തിക്കുന്നവർ കത്തിജ്വലിക്കുന്ന നരകാഗ്നിയിൽ തന്നെയായിരിക്കും.
പ്രതിഫലനാളിൽ അവരതിൽ കടന്ന് എരിയുന്നതാണ്.
يَدْخُلُونَهَا يَوْمَ الجَزَاءِ يُعَانُونَ حَرَّهَا.
പ്രതിഫലനാളിൽ അവരതിൽ പ്രവേശിക്കുകയും, അതിൻ്റെ ചൂടിൽ വെന്തുനീറുകയും ചെയ്യുന്നതാണ്.
അവർക്ക് അതിൽ നിന്ന് മാറി നിൽക്കാനാവില്ല.
وَلَيْسُوا عَنْهَا بِغَائِبِينَ أَبَدًا، بَلْ هُمْ خَالِدُونَ فِيهَا.
അതിൽ നിന്ന് അവർക്ക് ഒരിക്കലും മാറിനിൽക്കാൻ കഴിയില്ല. മറിച്ച് അവരതിൽ ശാശ്വതരായിരിക്കും.