2
فَصَلِّ لِرَبِّكَ وَانْحَرْ ﴿٢﴾
ആകയാൽ നീ നിന്റെ റബ്ബിന് വേണ്ടി നിസ്കരിക്കുകയും ബലിയർപ്പിക്കുകയും ചെയ്യുക.
തഫ്സീർ മുഖ്തസ്വർ :
فَأَدِّ شُكْرَ اللَّهِ عَلَى هَذِهِ النِّعْمَةِ، أَنْ تُصَلِّيَ لَهُ وَحْدَهُ وَتَذْبَحَ؛ خِلَافًا لِمَا يَفْعَلُهُ المُشْرِكُونَ مِنَ التَّقَرُّبِ لِأَوْثَانِهِمْ بِالذَّبْحِ.
അതിനാൽ അല്ലാഹു നിനക്ക് ചെയ്തു തന്ന ഈ അനുഗ്രഹത്തിനുള്ള നന്ദിയായി അവന് വേണ്ടി മാത്രം നിസ്കരിക്കുകയും, അവന് മാത്രമായി ബലിയർപ്പിക്കുകയും ചെയ്യുക. ബഹുദൈവാരാധകർ അവരുടെ വിഗ്രഹങ്ങളോട് സാമീപ്യം ലഭിക്കാൻ വേണ്ടി അവക്കായി ബലിയർപ്പിക്കുന്നതിന് കടകവിരുദ്ധമാകട്ടെ നിൻ്റെ പ്രവൃത്തി.