തന്റെ സൽകർമങ്ങൾ അല്ലാഹുവിങ്കലേക്കുയർത്തപ്പെടേണ്ടത് അവിടുന്ന് നോമ്പുകാരനായിരിക്കെയാകണമെന്ന അതിയായ ആഗ്രഹമായിരുന്നു റസൂലുല്ലാഹി-ﷺ-ക്ക്.
عَنْ أُسَامَةَ بْنِ زَيْدٍ رَضِيَ اللَّهُ عَنْهُ قَالَ: قُلْتُ يَا رَسُولَ اللَّهِ! لَمْ أَرَكَ تَصُومُ شَهْرًا مِنَ الشُّهُورِ مَا تَصُومُ مِنْ شَعْبَانَ؟ قَالَ: «ذَلِكَ شَهْرٌ يَغْفَلُ النَّاسُ عَنْهُ بَيْنَ رَجَبٍ وَرَمَضَانَ وَهُوَ شَهْرٌ تُرْفَعُ فِيهِ الأَعْمَالُ إِلَى رَبِّ العَالَمِينَ، فَأُحِبُّ أَنْ يُرفَعَ عَمَلِي وَأَنَا صَائِمٌ»
ഉസാമത്ബ്നു സെയ്ദ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: ഞാൻ ചോദിച്ചു: അല്ലയോ അള്ളാഹുവിന്റെ റസൂലേ! ശഅബാനിൽ നോമ്പെടുക്കാറുള്ളതുപോലെ മറ്റുള്ള മാസങ്ങളിൽ ഒന്നിൽ പോലും നോമ്പെടുക്കുന്നതായി താങ്കളെ ഞാൻ കണ്ടിട്ടില്ലല്ലോ…? അപ്പോൾ റസൂലുല്ലാഹി -ﷺ- പറഞ്ഞു: “റജബിനും റമദാനിനുമിടയിൽ ജനങ്ങൾ അശ്രദ്ധയിലായിപ്പോകുന്ന മാസമാണത്, സൽകർമങ്ങൾ അല്ലാഹുവിങ്കലേക്ക് ഉയർത്തപ്പെടുന്ന മാസമാണത്. അതുകൊണ്ട് ഞാൻ നോമ്പുകാരനായിരിക്കെ എന്റെ കർമങ്ങൾ അല്ലാഹുവിങ്കലേക്ക് ഉയർത്തപ്പെടാൻ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു.” (നസാഈ: 2357)
തിങ്കൾ, വ്യാഴം ദിവസങ്ങളിലെ നോമ്പിനെക്കുറിച്ച് പറഞ്ഞ സന്ദർഭത്തിലും അവിടുന്ന് ഇപ്രകാരം പറഞ്ഞിട്ടുണ്ട്.
عَنْ أبي هُرَيرَة رَضِيَ اللّٰهُ عَنْهُ قَالَ: قال النَّبِيُّ -ﷺ-: «تُعرَضُ الأَعْمَالُ يَوْمَ الإِثْنَيْنِ وَالخَمِيسِ، فَأُحِبُّ أَنْ يُعْرَضَ عَمَلِي وَأَنَا صَائِمٌ»
നബി -ﷺ- പറഞ്ഞു: “തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് സൽകർമങ്ങൾ അല്ലാഹുവിങ്കൽ പ്രദർശിപ്പിക്കപ്പെടുന്നത്, അതുകൊണ്ട് ഞാൻ നോമ്പുകാരനായിരിക്കെ എന്റെ കർമങ്ങൾ അല്ലാഹുവിങ്കൽ പ്രദർശിപ്പിക്കപ്പെടാൻ ഞാൻ ഇഷ്ടപ്പെടുന്നു.” (സ്വഹീഹുത്തിർമിദി : 747)