പല്ലു തേക്കുമ്പോൾ വായുടെ വലതു ഭാഗം കൊണ്ട് ആരംഭിക്കലാണ് നല്ലത്. നാല് മദ്‌ഹബുകളും ഇക്കാര്യത്തിൽ യോജിച്ചിരിക്കുന്നു. [1]

വലതു കൊണ്ട് ആരംഭിക്കുന്നത് നബി -ﷺ- ക്ക് ഇഷ്ടമായിരുന്നു എന്നറിയിക്കുന്ന ഹദീഥ് ഇക്കാര്യത്തിൽ പൊതുവെ അവലംബിക്കാവുന്ന തെളിവുകളിലൊന്നാണ്.

عَنْ عَائِشَةَ، قَالَتْ: كَانَ النَّبِيُّ -ﷺ- يُعْجِبُهُ التَّيَمُّنُ، فِي تَنَعُّلِهِ، وَتَرَجُّلِهِ، وَطُهُورِهِ، وَفِي شَأْنِهِ كُلِّهِ.

ആഇശ -رَضِيَ اللَّهُ عَنْهَا- പറഞ്ഞു: “ചെരുപ്പ് ധരിക്കുന്നതിലും മുടിവാരുന്നതിലും ശുദ്ധീകരിക്കുന്നതിലും തന്റെ മറ്റെല്ലാ കാര്യങ്ങളിലും വലതിനെ മുന്തിക്കുന്നത് നബി -ﷺ- ക്ക് ഇഷ്ടമായിരുന്നു.” (ബുഖാരി: 168, മുസ്‌ലിം: 268)

[1]  الحنفية: البحر الرائق لابن نجيم (1/21)، وينظر: مجمع الأنهر لشيخي زاده (1/25).

المالكية: مواهب الجليل للحطاب (1/382)، وينظر: الفواكه الدواني للنفراوي (1/384).

الشافعية: المجموع للنووي (1/282)، مغني المحتاج للشربيني (1/55).

الحنابلة: الإنصاف للمرداوي (1/128)، الإقناع للحجاوي (1/19).

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: