വീട്ടിലേക്ക് പ്രവേശിക്കുന്ന സന്ദർഭത്തിൽ പല്ലു തേക്കുക എന്നത് സുന്നത്താണ്. നാല് മദ്ഹബുകളും ഇക്കാര്യത്തിൽ യോജിച്ചിരിക്കുന്നു. [1]
عَنِ شُرَيْحٍ قَالَ: سَأَلْتُ عَائِشَةَ، قُلْتُ: بِأَيِّ شَيْءٍ كَانَ يَبْدَأُ النَّبِيُّ -ﷺ- إِذَا دَخَلَ بَيْتَهُ؟ قَالَتْ: «بِالسِّوَاكِ»
ശുറൈഹ് -رَحِمَهُ اللَّهُ- പറയുന്നു: ഞാൻ ആഇശ -رَضِيَ اللَّهُ عَنْهَا- യോട് ചോദിച്ചു: “നബി -ﷺ- തന്റെ വീട്ടിൽ പ്രവേശിച്ചാൽ ആദ്യം ചെയ്യാറുള്ളത് എന്തായിരുന്നു?” അവർ പറഞ്ഞു: “പല്ലു തേക്കുക എന്നതായിരുന്നു.” (മുസ്ലിം: 253)
[1] الحنفية: البحر الرائق لابن نجيم (1/21)، وينظر: فتح القدير للكمال ابن الهمام (1/24).
المالكية: مواهب الجليل للحطاب (1/383).
الشافعية: المجموع للنووي (1/273)، مغني المحتاج للشربيني (1/56).
الحنابلة: كشاف القناع للبهوتي (1/73)، وينظر: المغني لابن قدامة (1/71).