ശരി ഒന്നു മാത്രമാണെങ്കില്‍…!

ഇസ്‌ലാം മാത്രമാണ് ശരി എന്ന് മുസ്‌ലിംകള്‍ ഉറച്ചു വിശ്വസിക്കുന്നു. കാരണം ഇസ്‌ലാം എല്ലാ നന്മകളും ഉള്‍ക്കൊള്ളുന്നു. എല്ലാ തിന്മകളില്‍ നിന്നും മനുഷ്യരെ അകറ്റുകയും സംരക്ഷിക്കുകയും ചെയ്യുന്നു. നീതിക്ക് വേണ്ടി ശക്തമായി നിലകൊള്ളുകയും, അനീതിയെ തുടച്ചു നീക്കുകയും ചെയ്യുന്നു.

അതിനെല്ലാം പുറമെ -നിന്നെയും എന്നെയും സൃഷ്ടിച്ച- അല്ലാഹുവില്‍ നിന്ന് അവതരിക്കപ്പെട്ടത് എന്ന് ഉറപ്പോടെ പറയാന്‍ കഴിയുന്ന ഏക മതം ഇസ്‌ലാം മാത്രമാണ്. ശരിയെ മാത്രം ശരിയെന്നു വിളിക്കുന്നതാണ് സത്യസന്ധത. അസത്യം; അതെത്ര ധാരാളമുണ്ടെങ്കിലും ശരിയാകുന്നില്ല.

എന്നാല്‍ പലരും; എല്ലാം ശരിയായിരിക്കുമെന്ന ധാരണയിലാണ്. സ്വന്തം മനസ്സുകളെ തട്ടിയുണര്‍ത്താന്‍ മടിച്ചു നില്‍ക്കുകയാണ്. ബുദ്ധിയെയും ചിന്തയെയും അവര്‍ മാറ്റി നിര്‍ത്തിയിരിക്കുന്നു. അവരോട് നമുക്ക് ചോദിക്കാനുള്ളത് ഇത്ര മാത്രമാണ്:

മുസ്‌ലിംകള്‍ പറയുന്നതാണ് -അത് മാത്രമാണ്- ശരിയെങ്കില്‍; എന്തായിരിക്കും മരണ ശേഷം നിങ്ങളുടെ അവസ്ഥ?

ഇസ്‌ലാം സ്വീകരിക്കാത്തവര്‍ക്ക് നരകമുണ്ടെന്ന് ഖുര്‍ആന്‍ പലയിടങ്ങളിലും ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.

ഇതെല്ലാം കേട്ടതിന് ശേഷവും സത്യം സ്വീകരിച്ചില്ലെങ്കില്‍ എന്തായിരിക്കും നിന്റെ സ്ഥിതി?

അല്ലാഹു -تَعَالَى- ഖുര്‍ആനില്‍ എത്രയോ ആയതുകളില്‍ ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.

قُلْ أَرَأَيْتُمْ إِنْ أَهْلَكَنِيَ اللَّـهُ وَمَن مَّعِيَ أَوْ رَحِمَنَا فَمَن يُجِيرُ الْكَافِرِينَ مِنْ عَذَابٍ أَلِيمٍ ﴿٢٨﴾ قُلْ هُوَ الرَّحْمَـٰنُ آمَنَّا بِهِ وَعَلَيْهِ تَوَكَّلْنَا ۖ فَسَتَعْلَمُونَ مَنْ هُوَ فِي ضَلَالٍ مُّبِينٍ ﴿٢٩﴾

“പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? എന്നെയും എന്നോടൊപ്പമുള്ളവരെയും അല്ലാഹു നശിപ്പിക്കുകയോ അല്ലെങ്കില്‍ ഞങ്ങളോടവന്‍ കരുണ കാണിക്കുകയോ ചെയ്താല്‍ വേദനയേറിയ ശിക്ഷയില്‍ നിന്ന് കാഫിറുകളെ രക്ഷിക്കാനാരുണ്ട്‌? പറയുക: അവനാകുന്നു റഹ്മാന്‍ (അങ്ങേയറ്റം കാരുണ്യമുള്ളവന്‍). അവനില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവന്റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ വഴിയെ നിങ്ങള്‍ക്കറിയാം; ആരാണ് വ്യക്തമായ വഴികേടിലെന്ന്‌.” (മുല്‍ക്: 28-29)

ഈ ഖുര്‍ആനില്‍ -നിന്റെ സൃഷ്ടാവ് അവതരിപ്പിച്ച ഈ ഗ്രന്ഥത്തില്‍- പറഞ്ഞത് സത്യമാവുകയും, നിനക്ക് താക്കീത് ചെയ്യപ്പെട്ട ശിക്ഷ നിന്റെ മേല്‍ ഇറങ്ങുകയും ചെയ്‌താല്‍; എങ്ങനെയാണ് നിനക്ക് രക്ഷപ്പെടാനാവുക?

അതിനാല്‍ ഓര്‍ക്കുക! ഇതൊരു താക്കീതാണ്. ഇസ്‌ലാം സ്വീകരിക്കണമെങ്കില്‍ അങ്ങനെയാകാം. ഇല്ലെങ്കില്‍ നിനക്ക് ഇഷ്ടമുള്ളത് ചെയ്യുകയുമാകാം. മരിക്കുന്നതിന് മുന്‍പ് നിനക്ക് നിന്റെ ഇഷ്ടം പോലെ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ മരണ ശേഷം കഠിനമായ ശിക്ഷ നിന്നെ കാത്തിരിക്കുന്നു എന്നോര്‍ക്കുക.

إِنَّا هَدَيْنَاهُ السَّبِيلَ إِمَّا شَاكِرًا وَإِمَّا كَفُورًا ﴿٣﴾ إِنَّا أَعْتَدْنَا لِلْكَافِرِينَ سَلَاسِلَ وَأَغْلَالًا وَسَعِيرًا ﴿٤﴾ إِنَّ الْأَبْرَارَ يَشْرَبُونَ مِن كَأْسٍ كَانَ مِزَاجُهَا كَافُورًا ﴿٥﴾

“തീര്‍ച്ചയായും നാം അവന്ന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന് നന്ദിയുള്ളവനാകാം. അല്ലെങ്കില്‍ നന്ദികെട്ടവനാകാം. തീര്‍ച്ചയായും കാഫിറുകള്‍ക്ക് നാം ചങ്ങലകളും വിലങ്ങുകളും കത്തിജ്വലിക്കുന്ന നരകാഗ്നിയും ഒരുക്കി വെച്ചിരിക്കുന്നു. തീര്‍ച്ചയായും പുണ്യവാന്‍മാര്‍ (സ്വര്‍ഗത്തില്‍) ഒരു പാനപാത്രത്തില്‍ നിന്ന് കുടിക്കുന്നതാണ്‌. അതിന്റെ ചേരുവ കര്‍പ്പൂരമായിരിക്കും.” (ഇന്‍സാന്‍: 3-5)

സത്യം സ്വീകരിക്കാന്‍ അല്ലാഹു നിന്നെ സഹായിക്കട്ടെ!

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى رَسُولِنَا وَنَبِيِّنَا مُحَمَّدِ بْنِ عَبْدِ اللَّهِ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ

وَآخِرُ دَعْوَانَا أَنِ الحَمْدُ لِلَّهِ رَبِّ العَالَمِينَ.

كَتَبَهُ : أَبُو تُرَاب عَبْد المُحْسِن بْن سَيِّد عَلِيّ عَيْدِيدُ

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

Download PDF

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

2 Comments

Leave a Comment