നോമ്പുകാരൻ ഇൻഹേലർ ഉപയോഗിക്കുന്നത് നോമ്പ് മുറിക്കുകയില്ല. കാരണം അത് നീരാവിയായി മാറുന്ന, വയറ്റിലേക്ക് എത്താത്ത വസ്തുവാണ്. അതിനാൽ ഭക്ഷണമെന്നോ പാനീയമെന്നോ അതിനെ വിശേഷിപ്പിക്കാവുന്നതല്ല. ആ അർത്ഥത്തിൽ ഉൾപ്പെടുന്ന വസ്തുക്കളിൽ ഒന്നുമല്ല ഇൻഹേലർ.

വുദുവിന്റെ ഭാഗമായി വായിൽ വെള്ളം കൊപ്ലിച്ചാലും മൂക്കിൽ വെള്ളം കയറ്റിയാലും വായിലും തൊണ്ടയിലും ബാക്കി നിൽക്കുന്ന വെള്ളം നോമ്പ് മുറിക്കാറില്ല എന്നതും നാം പറഞ്ഞതിനെ ബലപ്പെടുത്തുന്ന കാര്യമാണ്. അതിനേക്കാൾ എന്തു കൊണ്ടും വളരെ കുറഞ്ഞ അംശം മാത്രമേ ഇൻഹേലർ ഉപയോഗിച്ചാൽ നിലനിൽക്കുകയുള്ളൂ. ശൈഖ് ഇബ്‌നു ബാസ്, ശൈഖ് ഇബ്‌നു ഉഥൈമീൻ തുടങ്ങിയവരുടെ അഭിപ്രായമാണിത്. (ഫതാവാ വ മഖാലാത് / ഇബ്‌നു ബാസ്: 15/265, ഫതാവാ ഫീ അഹ്കാമിസ്സ്വിയാം / ഇബ്‌നു ഉഥൈമീൻ: 211)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment