അഞ്ച്: അന്ത്യദിനത്തിലുള്ള വിശ്വാസം:
നാം ഈ ജീവിക്കുന്ന ഐഹിക ജീവിതത്തിനു ശേഷം ഇനിയൊരു ജീവിതം കൂടി നമ്മെ കാത്തിരിക്കുന്നുണ്ട്. അവിടെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടും. നന്മ ചെയ്തവര്‍ക്ക് സുഖങ്ങളും ആസ്വാദനങ്ങളുമുണ്ട്; സ്വര്‍ഗമുണ്ട്. തിന്മ ചെയ്തവര്‍ക്ക് കഠിനമായ ശിക്ഷയും കത്തിജ്ജ്വലിക്കുന്ന നരകവുമുണ്ട്.
ഇസ്‌ലാമില്‍ വിശ്വസിക്കുകയും അതിലെ വിധിവിലക്കുകള്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തവരുടെ സങ്കേതം സ്വര്‍ഗമാണ്. ഒരു മനുഷ്യന്റെയും ഭാവനയില്‍ വരാത്തത്ര സുഖാനുഭൂതികള്‍ അവിടെയുണ്ട്. നമ്മുടെ ഈ ലോകത്തെ എല്ലാ സുഖങ്ങളും ചേര്‍ത്തു വെച്ചാലും സ്വര്‍ഗത്തിലെ ഏതെങ്കിലും ഒരു അനുഗ്രഹത്തിന് തുല്ല്യമാകില്ല അവയൊന്നും. സ്വര്‍ഗത്തില്‍ പ്രവേശിച്ചവര്‍ -അറ്റമില്ലാതെ- അവസാനമില്ലാതെ, മരിക്കാതെ അതില്‍ ജീവിച്ചു കൊണ്ടിരിക്കും.
എന്നാല്‍ ഇസ്‌ലാമില്‍ വിശ്വസിക്കാതിരിക്കുകയും, അതിന്റെ നിയമങ്ങളോടു എതിരാവുകയും ചെയ്തവര്‍; അവരുടെ സങ്കേതം നരകമാണ്. കത്തിജ്വലിക്കുന്ന അഗ്നിയാണ് അതില്‍. ഒരാളുടെയും ഭാവനയില്‍ പോലും അതിലെ വേദനകള്‍ മിന്നിമറഞ്ഞിട്ടില്ല. നമ്മള്‍ ജീവിക്കുന്ന ഈ ലോകത്തുള്ള എല്ലാ അഗ്നിയും ചേര്‍ത്തു വെക്കുകയും, എല്ലാ തരം ശിക്ഷകളും ഒരുമിപ്പിക്കുകയും ചെയ്താലും നരകത്തിലെ ശിക്ഷയുടെ ഒരു ചെറിയ ഭാഗമെങ്കിലും അതാവുകയില്ല.
ബുദ്ധി കൊണ്ടു ചിന്തിച്ചാലും ഞാനീ പറയുന്നത് ശരിയാണെന്ന് നിനക്ക് ബോധ്യപ്പെടും. കാരണം ഈ ലോകവും ഇതിലുള്ളവരുമെല്ലാം ഒരു ദിവസം നശിച്ചു പോവുകയും പിന്നെ ഒന്നുമില്ലാതാവുകയും ചെയ്യുക എന്നത് വളരെ വിദൂരം തന്നെ! അങ്ങനെയാണെങ്കില്‍ പിന്നെന്തിന് വേണ്ടിയാണീ ജീവിതം? ആര്‍ക്കു വേണ്ടിയാണ് സത്യവും നീതിയും? എന്തു പ്രതീക്ഷകളാണ് എനിക്കും നിനക്കും ബാക്കിയുള്ളത്?
നമ്മുടെ മേല്‍ ഈ കാരുണ്യമെല്ലാം ചൊരിഞ്ഞ അല്ലാഹു അങ്ങനെ നമ്മെ പരിഗണിക്കാതെ വിടുക എന്നത് ഒരിക്കലും സാധ്യമല്ല. അതിനാല്‍ പരലോകമുണ്ട്. ഉറപ്പായും സംഭവിക്കുന്ന മരണത്തിനു ശേഷമൊരു ജീവിതമുണ്ട്. അവിടെ നീ നിന്റെ സൃഷ്ടാവിനെ കണ്ടു മുട്ടുക തന്നെ ചെയ്യും. അന്നേ ദിവസത്തേക്ക് വേണ്ടി ഇപ്പോള്‍ തന്നെ നീ തയ്യാറെടുത്തു തുടങ്ങുക.
6- വിധിവിശ്വാസം.
ഈ പ്രപഞ്ചത്തിലുള്ള എല്ലാ ചലനങ്ങളും നിശ്ചലതകളും അല്ലാഹുവിന്റെ അറിവോടെയും, അവന്റെ ഉദ്ദേശത്തോടെയുമാണ് എന്ന വിശ്വാസം ഓരോ മുസ്‌ലിമിനും ഉണ്ടായിരിക്കണം. അല്ലാഹു ഉദ്ദേശിച്ചതല്ലാതെ ഒന്നും സംഭവിക്കുകയില്ല. അവന്‍ ഉദ്ദേശിച്ചതേ സംഭവിക്കൂ. അവനാണ് ഈ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചത്.
ആകാശ ഭൂമികള്‍ സൃഷ്ടിക്കപ്പെട്ടത് മുതല്‍ പിന്നീട് സംഭവിക്കാനിരിക്കുന്ന എല്ലാ കാര്യങ്ങളെ കുറിച്ചും മഹത്തരമായ ‘ലൌഹുല്‍ മഹ്ഫൂദ്വ്’ എന്ന ഗ്രന്ഥത്തില്‍ അല്ലാഹു രേഖപ്പെടുത്തി വെച്ചിരിക്കുന്നു. വിധിയിലുള്ള വിശ്വാസം എന്നതിന്റെ ചുരുക്കം ഇതാണ്.
തുടര്‍ന്നു വായിക്കാന്‍ ക്ലിക്ക് ചെയ്യുക:
بارك الله فيك ونفع بعلمك الاسلام والمسلمين