ചുരുക്കത്തില്‍…
മേലെ വായിച്ച ചുരുങ്ങിയ വാക്കുകള്‍ ഇസ്‌ലാമിനെ കുറിച്ച് ഒരു ചെറിയ ചിത്രം നിനക്ക് നല്‍കിയെങ്കില്‍; ഈ സന്ദര്‍ഭത്തില്‍ ഞാന്‍ നിന്നെ ഓര്‍മ്മപ്പെടുത്തട്ടെ;
ഇസ്‌ലാമിലെ എല്ലാ നിയമങ്ങളും ചുരുങ്ങിയ വാക്കുകളില്‍ വിശദീകരിക്കുക എന്നത് സാധ്യമല്ല. എന്നാല്‍ ഇസ്‌ലാമിലെ അടിസ്ഥാനപരമായ ചില പ്രാഥമിക പാഠങ്ങളെ കുറിച്ച് ഇവിടെ ഓര്‍മ്മപ്പെടുത്തുന്നത് വളരെ നന്നായിരിക്കും.
ഇസ്‌ലാമില്‍ സുപ്രധാനമായ ആറു വിശ്വാസകാര്യങ്ങളും, അഞ്ചു പ്രവര്‍ത്തനങ്ങളും ഉണ്ട്. ആദ്യം വിശ്വാസ കാര്യങ്ങള്‍ ചുരുക്കി പറയാം.
ഒന്ന്: ഏകനായ അല്ലാഹുവില്‍ മാത്രം -മറ്റാരെയും പങ്കു ചേര്‍ക്കാതെ- വിശ്വസിക്കുക.
ഈ പ്രപഞ്ചത്തെയും അതിലുള്ളതിനെയും മുഴുവന്‍ സൃഷ്ടിച്ചവന്‍ അല്ലാഹു മാത്രമാണെന്നും, അവനാണ് ഈ പ്രപഞ്ചത്തെ ഉദ്ദേശിക്കുന്ന രൂപത്തില്‍ നിയന്ത്രിക്കുകയും ചെയ്യുന്നതെന്ന് ഒരാള്‍ വിശ്വസിക്കണം.
ഈ വിശ്വാസം അവന്റെ മനസ്സില്‍ രുഡമൂലമായാല്‍ അതോടെ; അവന്‍ തന്റെ ആരാധനകളും പ്രാര്‍ത്ഥനകളും അല്ലാഹുവിന് മാത്രമേ സമര്‍പ്പിക്കുകയുള്ളൂ. ഇസ്‌ലാമിലെ ഏത് നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കലും ആരാധനയാണ്.
അതോടൊപ്പം അല്ലാഹു അവതരിപ്പിച്ച ഈ മതമല്ലാത്ത മറ്റെല്ലാ മതങ്ങളും നിരര്‍ത്ഥകവും, മനുഷ്യരുടെ കൈകടത്തലുകള്‍ക്ക് വിധേയമായതാണെന്നും അവന്‍ വിശ്വസിക്കണം.
രണ്ട്: മലക്കുകളില്‍ വിശ്വസിക്കുക.
അല്ലാഹുവിന്റെ സൃഷ്ടികളില്‍ പെട്ട ഒരു വിഭാഗമാണ് മലക്കുകള്‍. അവരെ ഈ ലോകത്ത് കാണുകയെന്നത് സാധ്യമല്ല. അല്ലാഹുവിനെ ആരാധിച്ചു കൊണ്ട് നിലകൊള്ളുന്ന അവര്‍ അവന്റെ കല്‍പ്പനകള്‍ അനുസരിച്ചു കൊണ്ട് മാത്രമേ പ്രവര്‍ത്തിക്കൂ. അവനെ അവര്‍ ഒരിക്കലും ധിക്കരിക്കുകയില്ല.
പ്രപഞ്ചത്തിലെ അനേകം കാര്യങ്ങള്‍ ഏല്‍പ്പിക്കപ്പെട്ട മലക്കുകള്‍ ഉണ്ട്. ഉദാഹരണത്തിന് ജിബ്രീല്‍. അല്ലാഹുവിന്റെ സന്ദേശം മനുഷ്യരില്‍ പെട്ട അവന്റെ ദൂതന്മാര്‍ക്ക് -നബിമാര്‍- എത്തിച്ചു കൊടുക്കുക എന്നതാണ് ജിബ്രീലിനെ ഏല്‍പ്പിച്ചിരിക്കുന്നത്. മീകാഈല്‍ എന്ന മലക് മഴയുടെ കാര്യം ഏല്‍പ്പിക്കപ്പെട്ട മലകാണ്. മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുന്നതിനും, മറ്റും ഏല്‍പ്പിക്കപ്പെട്ട മലകുകളും ഉണ്ട്.
തുടര്‍ന്നു വായിക്കാന്‍ ക്ലിക്ക് ചെയ്യുക:
بارك الله فيك ونفع بعلمك الاسلام والمسلمين