6- സ്വഭാവ-സംസ്കാര മേഖലകളെ ചിട്ടപ്പെടുത്തിയ രൂപം ഇസ്‌ലാമിന്റെ പ്രകാശഭരിതമായ ചിത്രങ്ങളില്‍ ഒന്നാണ്. അതിക്രമങ്ങളെയും അനീതിയെയും -അതാര്‍ക്കെതിരെയാണെങ്കിലും- ഇസ്‌ലാം തടുക്കുകയും നിരോധിക്കുകയും ചെയ്യുന്നു. സ്നേഹത്തിന്റെയും യോജിപ്പിന്റെയും കാരുണ്യത്തിന്റെയും മതമാണ് ഇസ്‌ലാം.
മനുഷ്യന്‍ തന്റെ മാതാപിതാക്കളോട് എങ്ങനെ പെരുമാറണം? കുടുംബക്കാരോട്? അയല്‍വാസികളോട്? കൂട്ടുകാരോട്? മറ്റു മനുഷ്യരോട്..?
ഇതിലെല്ലാം ഏറ്റവും നല്ല സ്വഭാവനിര്‍ദേശങ്ങള്‍ ഇസ്‌ലാമിന്റെ നിയമങ്ങളില്‍ നിനക്ക് കണ്ടെത്താന്‍ കഴിയും. മനുഷ്യന്‍ തനിക്ക് വേണ്ടി മാത്രം ജീവിക്കുന്നവനാകരുത്. മറിച്ച്, മറ്റുള്ളവനെ സഹായിക്കാനും, താനല്ലാത്തവരുടെ മാനസിക വ്യവഹാരങ്ങളെ പരിഗണിക്കാനും അവന് സാധിക്കേണ്ടതുണ്ട്.
ദരിദ്രരുണ്ട്; അനാഥനും പ്രായമേറിയവരുമുണ്ട്. വിധവകളും അശരണരുമുണ്ട്. അവര്‍ക്ക് അവകാശങ്ങള്‍ ഇസ്‌ലാം നല്‍കിയിരിക്കുന്നു; –നോക്കൂ!-; ഔദാര്യങ്ങളല്ല; അവകാശങ്ങള്‍.
അവ നല്‍കുന്നവന്റെ മനസ്സില്‍ ഞാനൊരു ഔദാര്യം ചെയ്യുകയാണെന്ന അഹംഭാവമില്ല. അവ ഏറ്റു വാങ്ങുന്നവരുടെ മനസ്സില്‍ ഞാനൊരു യാചകനാണെന്ന പദിത്വ ഭാവവുമില്ല.
തന്റെ അയല്‍വാസി പട്ടിണി കിടക്കുന്നവനാണെന്ന് അറിഞ്ഞതിന് ശേഷം വയറു നിറച്ചുണ്ട് ചാരിക്കിടക്കുന്നവന്‍ ഇസ്‌ലാമിന്റെ കണ്ണില്‍ വലിയ അപരാധിയാണ്. മൂന്നു പേര്‍ നില്‍ക്കുമ്പോള്‍ രണ്ടു പേര്‍ പരസ്പരം സ്വകാരം പറയരുത്; മൂന്നാമന്റെ മനസ്സിനത് പ്രയാസമുണ്ടാക്കും. ഇസ്‌ലാമിലെ നിയമങ്ങളാണിത്!
മനുഷ്യരോട് മാത്രമോ ഈ നന്മയും കാരുണ്യവും?! അല്ല! അതിലെ കാരുണ്യവും അനുകമ്പയും മൃഗങ്ങളെയും കന്നുകാലികളെയും വരെ ഉള്‍ക്കൊണ്ടിരിക്കുന്നു. ഉദാഹരണം പറയാം! ഒരു മൃഗം നോക്കി നില്‍ക്കെ മറ്റൊരു മൃഗത്തെ അറുത്തു കൂടെന്നത് ഇസ്‌ലാമിലെ നിയമങ്ങളില്‍ ഒന്നാണ്. മൂര്‍ച്ച കൂട്ടാത്ത കത്തിയുമായി അതിനെ അറുക്കരുതെന്നത് മറ്റൊരു വിശദീകരണം.
സത്യസന്ധതയും വിശ്വസ്തതയും ധൈര്യവും മാന്യതയും ലജ്ജയും വാഗ്ദത്തപാലനവും ഇസ്‌ലാം എത്രയോ പ്രോത്സാഹനം നല്‍കിയ സ്വഭാവഗുണങ്ങളില്‍ ചിലത് മാത്രം. രോഗിയെ സന്ദര്‍ശിക്കണമെന്നും, ‘ജനാസ’യില്‍ പങ്കെടുക്കണമെന്നും, മാതാപിതാക്കളോട് നന്മ ചെയ്യണമെന്നും, കുടുംബ സന്ദര്‍ശനങ്ങള്‍ നടത്തണമെന്നും, അയല്‍വാസികളെ പരിഗണിക്കണമെന്നും, മറ്റുള്ളവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പരിശ്രമിക്കണമെന്നും ഇസ്‌ലാം കല്‍പ്പിക്കുന്നു.
ഈ നിയമങ്ങള്‍ മറ്റേതെങ്കിലും മതത്തില്‍ നീ കണ്ടിട്ടുണ്ടോ?
എന്നാല്‍ അതിക്രമം പ്രവര്‍ത്തിക്കുന്നതില്‍ നിന്നും, കള്ളം പറയുന്നതില്‍ നിന്നും, അഹങ്കാരവും അസൂയയും വെച്ചു പുലര്‍ത്തുന്നതില്‍ നിന്നും, മറ്റുള്ളവരെ പരിഹസിക്കുന്നതില്‍ നിന്നും, ചീത്ത വിളിക്കുകയും തരംതാഴ്ത്തുകയും ചെയ്യുന്നതില്‍ നിന്നും ഇസ്‌ലാം ശക്തമായി വിലക്കുന്നു.
തുടര്‍ന്നു വായിക്കാന്‍ ക്ലിക്ക് ചെയ്യുക:
بارك الله فيك ونفع بعلمك الاسلام والمسلمين