പെരുന്നാൾ നിസ്കാരമോ മഴക്ക് വേണ്ടിയുള്ള നിസ്കാരമോ നഷ്ടപ്പെട്ടാൽ അത് ഖദ്വാഅ് വീട്ടുക എന്നത് നല്ലതാണ്. ശ്രദ്ധിക്കേണ്ട ഒരു കാര്യം; ഈ നിസ്കാരങ്ങൾ അതിന്റെ രൂപത്തിൽ തന്നെ നിർവ്വഹിക്കേണ്ടതുണ്ട് എന്നതാണ്. അതായത് പെരുന്നാൾ നിസ്കാരത്തിലെ അധികമുള്ള തക്ബീറുകൾ ഖദ്വാഅ് വീട്ടുമ്പോഴും നിർവ്വഹിക്കണം എന്ന് ചുരുക്കം. ഇനി പെരുന്നാൾ നിസ്കാരത്തിന് വൈകിയാണ് എത്തിയതെങ്കിലും ഇതേ പോലെ തന്നെയാണ്. ഇമാമിനോടൊപ്പം ഒരു റക്അത് മാത്രമാണ് കിട്ടിയതെങ്കിൽ രണ്ടാമത്തെ റക്അത്തിൽ അയാൾ കൂടുതലുള്ള തക്ബീറുകൾ ചൊല്ലണം. (അൽ മുൻതഖാ/ഫൗസാൻ: 2/273)