റമദാനിന്റെ അവസാന പത്തിലേക്ക് എത്തുന്ന വേളയില്‍ മുസ്‌ലിം ഉമ്മത്തിന്റെ മനസ്സില്‍ വേദനകളും പ്രയാസങ്ങളും നിറക്കുന്നതില്‍ മത്സരിച്ചു കൊണ്ടിരിക്കുകയാണ് ആധുനിക ഖവാരിജുകളായ ദാഇഷി നായകള്‍. അവരെ നായകളെന്ന് വിശേഷിപ്പിച്ചത് നബി-ﷺ-യല്ലാതെ മറ്റാരുമല്ല.

عَنْ أَبِي أُمَامَةَ قَالَ: «شَرُّ قَتْلَى قُتِلُوا تَحْتَ أَدِيمِ السَّمَاءِ، وَخَيْرُ قَتِيلٍ مَنْ قَتَلُوا، كِلَابُ أَهْلِ النَّارِ، قَدْ كَانَ هَؤُلَاءِ مُسْلِمِينَ فَصَارُوا كُفَّارًا» قُلْتُ: يَا أَبَا أُمَامَةَ، هَذَا شَيْءٌ تَقُولُهُ؟ قَالَ: بَلْ سَمِعْتُهُ مِنْ رَسُولِ اللَّهِ -ﷺ-.

അബൂ ഉമാമ -റദിയല്ലാഹു അന്‍ഹു- പറഞ്ഞു: “ആകാശത്തിന് കീഴില്‍ കൊല്ലപ്പെടുന്നവരില്‍ ഏറ്റവും മോശക്കാര്‍; ഏറ്റവും നല്ലവര്‍ അവര്‍ കൊലപ്പെടുത്തിയവരും. നരകത്തിലെ നായകള്‍. ഇവര്‍ മുസ്‌ലിമീങ്ങളായിരുന്നു; ഇപ്പോള്‍ ഇവര്‍ കാഫിറുകളായിരിക്കുന്നു.” ഞാന്‍ (അബൂ ഗാലിബ് -ഹദീഥിലെ ഒരു നിവേദകന്‍-) ചോദിച്ചു: “ഹേ അബൂ ഉമാമ! ഇത് നിങ്ങള്‍ (സ്വയം) പറയുന്ന ഒരു കാര്യമാണോ?!” അദ്ദേഹം പറഞ്ഞു: “അല്ല! ഞാന്‍ ഇത് റസൂല്‍ -ﷺ- യില്‍ നിന്ന് കേട്ടിരിക്കുന്നു.” (ഇബ്‌നു മാജ: 176, അല്‍ബാനി ഹസന്‍ എന്ന് വിലയിരുത്തി)

ഈ നായകള്‍ -അതവര്‍ക്കെത്ര യോജിച്ച വിശേഷണമാണ്!- ഹറമിനെയും പരിസരങ്ങളെയും വരെ വെറുതെ വിടുന്നില്ല. തൗഹീദിന്റെ നാടും, അവിടെയുള്ള ജനങ്ങളുമാണ് അവരുടെ പ്രയാസം അനുഭവിക്കുന്ന ഒന്നാമത്തെ വിഭാഗം. കുഫ്റിനും കുഫാറുകള്‍ക്കുമെതിരെ അവരുടെ നാവ് ശബ്ദിക്കില്ല. കാഫിറുകളുടെ രാജ്യങ്ങള്‍ക്കെതിരെ അവരുടെ വെടിക്കോപ്പുകള്‍ അബദ്ധത്തില്‍ പോലും തിരിയുകയുമില്ല. ശീഈ വൃത്തികേടുകളുടെ തലസ്ഥാനമായ ഇറാനും പരിസരങ്ങളും അവരുടെ ഉപദ്രവങ്ങളില്‍ നിന്ന് മുക്തരായിരിക്കുന്നു. എന്നാല്‍ തൗഹീദിന്റെയും സുന്നത്തിന്റെയും രാജ്യം അവരുടെ ഉറക്കം കെടുത്തുന്നു. അവിടെയുള്ള മുസ്‌ലിമീങ്ങളുടെ പ്രയാസം അവര്‍ക്ക് സന്തോഷവും ആശ്വാസവുമായിരിക്കുന്നു.

ഇപ്പോള്‍ ഹറമില്‍ നടക്കുന്നതിന്റെ ഉത്തരവാദിത്തം ഈ പട്ടികള്‍ -ദാഇഷികള്‍- ഏറ്റെടുത്താലും ഇല്ലെങ്കിലും ഹറമിനെയും അതിന്റെ പരിസരങ്ങളെയും അശാന്തിയുടെ വിളനിലമാക്കാനുള്ള ഇവരുടെ ആഗ്രഹത്തിന് പഴക്കമേറെയുണ്ട്. അതിനാല്‍ അവിടെ -റമദാനിന്റെ ഈ അവസാന രാവുകളില്‍- കുഴപ്പങ്ങള്‍ വിതച്ച പിശാചുക്കളേ! നിങ്ങള്‍ക്ക് ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് -സമ്മതിച്ചാലും ഇല്ലെങ്കിലും- ഒഴിഞ്ഞു മാറാന്‍ കഴിയില്ല.

ഈ നായകള്‍ തങ്ങളുടെ നേതാവ് എന്ന് വിശേഷിപ്പിക്കാറുള്ള ഖവാരിജുകളുടെ തലവന്‍ ഉസാമ ബിന്‍ ലാദന്‍ -അല്ലാഹു അര്‍ഹമായത് അവന് നല്‍കട്ടെ-, തൗഹീദിന്റെ നാട്ടില്‍ ആദ്യമായി ബോംബ് സ്ഫോടനങ്ങള്‍ക്ക് തുടക്കം കുറിച്ചതിന് ശേഷം അയാള്‍ പറഞ്ഞതിപ്രകാരമാണ്:

“രണ്ട് ഹറമുകളെയും കൊള്ളയടിച്ച ഈ ശത്രുവിനെ (ഹറമുകളുടെ സേവകന്മാരായ സഊദി ഭരണാധികാരികളെയാണ് ഇയാള്‍ ഈ വാക്കുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്) അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള പ്രോത്സാഹനം നാമാണ് നല്‍കിയത്. ചില യുവാക്കള്‍ നമ്മുടെ വിളിക്കുത്തരം നല്‍കി. അവരില്‍ ചിലരാണ് ഖാലിദ് സഈദും, അബ്ദുല്‍ അസീസ് അല്‍-മുഅ്സിമും, രിയാദ് അല്‍-ഹാജിരിയും, മുസ്വ്ലിഹ് അശ്ശംറാനിയുമെല്ലാം. അല്ലാഹു അവരെ ശഹീദുകളായി സ്വീകരിക്കുമെന്ന് നാം പ്രതീക്ഷിക്കുന്നു. അവര്‍ ഉമ്മത്തിന്റെ ശിരസ്സ് ഉയര്‍ത്തിയിരിക്കുന്നു. നമ്മുടെ റസൂലിനെ പിന്‍പറ്റിയ മഹാന്മാരായ വ്യക്തിത്വങ്ങളായാണ് ഈ യുവാക്കളെ നാം കാണുന്നത്. നാം പ്രോത്സാഹിപ്പിച്ചു; അവര്‍ ഉത്തരം നല്‍കി.” (ഹി 1423 ല്‍ പുറത്തിറങ്ങിയ ഓഡിയോ ശബ്ദത്തില്‍ നിന്ന്)

മദീനയിലെയും ഖതീഫിലെയുമൊന്നും സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ഞങ്ങള്‍ക്ക് പങ്കില്ലെന്നും പറഞ്ഞു കൊണ്ട് ഇപ്പോള്‍ ചിലര്‍ ഇറങ്ങിയിരിക്കുന്നു. വാദത്തിന് വേണ്ടി സമ്മതിക്കാം: അതെ! നിങ്ങളുടെ ബോംബുകളായിരിക്കില്ല അവിടെ പൊട്ടിയത്; നിങ്ങളുടെ തോക്കുകളായിരിക്കില്ല അവിടെ വെടിയുതിര്‍ത്തത്.

പക്ഷേ! നിങ്ങളുടെ ഹൃദയം അവിടെ പൊട്ടിത്തെറിയുണ്ടാകണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. നിങ്ങളുടെ വാക്കുകളില്‍ അത് തുറന്നു പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

നരകത്തിലെ നായകളായ, ഇവരുടെ സമാനാശയം വെച്ചു പുലര്‍ത്തുന്ന -അല്‍ഖാഇദയുടെ തലവനായ അയ്മന്‍ അസ്സവാഹിരി തങ്ങള്‍ക്കിടയിലെ പണ്ഡിതന്‍ എന്ന് വിശേഷിപ്പിച്ച- അബൂ മുഹമ്മദ് അല്‍ മഖ്ദിസി -അല്ലാഹു അയാള്‍ക്ക് ഹിദായത്ത് നല്‍കട്ടെ- പറഞ്ഞതിപ്രകാരമാണ്:

“പേനയും നാവുമുപയോഗിച്ചോ, അനുകൂലമായി പ്രാര്‍ഥിച്ചു കൊണ്ടോ (ഈ കുഫ്റന്‍ ഭരണകൂടങ്ങളെ -ഇവരുടെ വാദപ്രകാരം തൗഹീദിന്റെ നാടടക്കം സകല ഇസ്‌ലാമിക രാജ്യങ്ങളുടെയും ഭരണാധികാരികള്‍ കാഫിറുകളും, അവരുടെ ഭരണം ത്വാഗൂതിന്റെ ഭരണവുമാണ്-) സഹായിക്കുന്നത് ഇവരെ യുദ്ധത്തില്‍ സഹായിക്കുന്ന സൈന്യത്തെ പോലെ തന്നെയാണ്. അതിനാല്‍ ഇവരുടെ കുഫ്ര്‍ പട്ടാളവസ്ത്രം ധരിച്ചവര്‍ക്ക് മാത്രമോ, കാവല്‍ക്കാര്‍ക്കു മാത്രമോ … ബാധകമല്ല. അവരെ സഹായിക്കുന്ന എല്ലാവര്‍ക്കും അത് ബാധകമാണ്. അതിനി അദ്ധ്യാപകനോ, തൂപ്പുകാരനോ, മസ്ജിദിലെ ഇമാമോ മറ്റോ ആകട്ടെ. ഇവരെല്ലാം ഈ ഭരണാധികാരികളുടെ കുഫ്റിനെ സഹായിക്കുകയും, അവരോട് സ്നേഹബന്ധം വെച്ചു പുലര്‍ത്തുകയും, അവരെ സഹായിക്കുകയും, മുവഹ്ഹിദുകളെ (ശ്രദ്ധിക്കുക! ഇവരുടെ ജല്‍പ്പന പ്രകാരം ഈ മുവഹ്ഹിദുകള്‍; അതിവര്‍ -ഈ നരകത്തിലെ നായകള്‍- മാത്രമാണ്-!) എതിര്‍ക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അവനും അവരില്‍ പെട്ടവനാണ്. അവരുടെ വിധി തന്നെയാണ് ഇവനും.” (രിസാലതു മുനാസ്വഹ വ തദ്കീര്‍: 3-4)

ചുരുക്കത്തില്‍ മുവഹ്ഹിദുകളുടെ രാജ്യം ഭരിക്കുന്നവരും, അവരെ സഹായിക്കുന്നവരും കാഫിറാണെങ്കില്‍ -പിശാചുക്കളേ!- നരകത്തിലെ നായകളേ- നിങ്ങള്‍ എന്തിന് പേടിച്ചോടുന്നു?

ഏറ്റവും കുറഞ്ഞത് രണ്ട് കാഫിറുകള്‍ -ഇറാനിലെ പിഴച്ചവരായ ശിയാക്കളും ഞങ്ങള്‍ മുവഹ്ഹിദുകളും- തമ്മിലുള്ള പോരാട്ടമാണ് നടന്നതെന്ന് പറയൂ!

ഏറ്റവും കുറഞ്ഞത് റസൂലുല്ലയുടെ ഖബറിനരികില്‍ മരിച്ചു വീണ കാഫിറുകളുടെ മരണത്തില്‍ സന്തോഷിക്കൂ! ‘നിങ്ങള്‍ കാഫിറുകളുടെ ദുഖത്തില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു’ എന്നെങ്കിലും പറയൂ -നരകത്തിലെ നായകളേ-!

എന്തിന് പേടിച്ചോടുന്നു?! നിങ്ങളുടെ ആശയങ്ങള്‍ക്ക് വെള്ളവും വളവും നല്‍കിയവരുടെ ഉപദേശമെങ്കിലും നിങ്ങള്‍ ശിരസ്സാവഹിക്കുക!

അബൂ ഖതാദ അല്‍-ഫിലിസ്ത്വീനി -ജിഹാദീ സംഘങ്ങള്‍ക്ക് ആശയപരമായ വലിയ പിന്തുണ നല്‍കാന്‍ ശ്രമിച്ചവനാണ് ഇയാള്‍- പറഞ്ഞിതപ്രകാരമാണ്: “ഇസ്‌ലാമില്‍ നിന്ന് പുറത്തു പോയ കൂട്ടങ്ങളെ മുര്‍തദ്ദുകള്‍ എന്നു വിളിക്കുന്നതും, ഇസ്‌ലാമിന്റെ രാജ്യമെന്ന അവസ്ഥയില്‍ നിന്ന് രിദ്ദത്തിന്റെ രാജ്യമെന്ന് വിശേഷിപ്പിക്കുന്നതുമെല്ലാം കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ സര്‍വ്വസാധാരണമാണ്.

പിന്നെന്തിനാണ് (ഈ യാഥാര്‍ഥ്യം അംഗീകരിക്കുന്നതില്‍ നിന്നുള്ള) ഒളിച്ചോട്ടം?! … ഭരണാധികാരികളെ സേവിക്കുന്ന പണ്ഡിതാന്മാരുടെയും, മുര്‍ജിഅഃ ശൈഖുമാരുടെയും തത്ത ചിലക്കുന്നതു പോലെ ഒച്ചവെക്കുന്ന മുസ്‌ലിം പൊതുജനത്തിന്റെയും ആക്ഷേപമാണ് പലരെയും സംസാരിക്കുന്നതില്‍ നിന്ന് തടയുന്നത്. തങ്ങള്‍ ഖവാരിജുകളാണെന്ന് മുദ്രകുത്തപ്പെടുമോ എന്ന പേടിയാണ് തുറന്നു പറയുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുന്നത്.” (മഖാലാതുന്‍ ബയ്ന മന്‍ഹജയ്നി: 37 ാം ലേഖനം)

അതിനാല്‍ -ഭീരുക്കളേ- തുറന്നു പറയൂ! എനിക്ക് ദുഖമില്ലെന്ന്? മദീനയുടെ -ഞങ്ങളുടെ റസൂലിന്റെ മദീനയുടെ- നിര്‍ഭയത്വം തകര്‍ത്തതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നുവെന്ന്- പറയൂ!

അതിനാല്‍ ഞങ്ങള്‍ -മുസ്‌ലിമീങ്ങള്‍ക്ക്- നരകത്തിലെ ഈ നായകളോട് -ദാഇഷികളോട്- പറയാനുള്ളതിതാണ്:

ഞങ്ങളുടെ റസൂലിന്റെ നാടിന്റെ നിര്‍ഭയത്വം നശിപ്പിക്കുന്നവരാണ് നിങ്ങള്‍. ഞങ്ങളുടെ റസൂലും ഞങ്ങളും നിങ്ങളില്‍ നിന്നൊഴിവാണ്. നിങ്ങള്‍ക്ക് വിദൂരം വിദൂരം!

നരകത്തിലെ പട്ടികളേ! -സംശയിക്കണ്ട! നിങ്ങളെ തന്നെ -നിങ്ങള്‍ ദാഇഷികളെ തന്നെയാണ് വിളിക്കുന്നത്- നിങ്ങളുടെ അതിക്രമങ്ങളെ അല്ലാഹു ഈ ദുനിയാവില്‍ ഏറെ വെച്ചു പൊറുപ്പിക്കുമെന്ന് കരുതരുത്! വല്ലാഹി-!

കുറിച്ചു വെക്കുക; റസൂലുല്ലയുടെ വാക്കുകള്‍! അവിടുന്ന് പറഞ്ഞു:

عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «يَنْشَأُ نَشْءٌ يَقْرَءُونَ الْقُرْآنَ لَا يُجَاوِزُ تَرَاقِيَهُمْ، كُلَّمَا خَرَجَ قَرْنٌ قُطِعَ»

“ഒരു വിഭാഗം ഉയര്‍ന്നു വരും; അവര്‍ ഖുര്‍ആന്‍ പാരയണം ചെയ്യും. അതവരുടെ തൊണ്ടക്കുഴിയില്‍ നിന്ന് വിട്ടുകടക്കുകയില്ല. (അവരില്‍ നിന്ന്) ഓരോ കൊമ്പ് പുറത്തു വരുമ്പോഴും അത് മുറിച്ചു മാറ്റപ്പെടും.”

തൗഹീദിന്റെ രാജ്യത്തുള്ളവരേ! നിങ്ങള്‍ സന്തോഷിക്കുക. ഇവരുടെ കൈകള്‍ കൊണ്ട് കൊല്ലപ്പെടുന്നവര്‍ തന്നെയാണ് ഏറ്റവും നല്ലവര്‍!

റമദാനിന്റെ അവസാനങ്ങളെ കൊലപാതകത്തിനും രക്തച്ചൊരിച്ചിലിനുമുള്ള വേദിയാക്കല്‍ ഖവാരിജുകള്‍ -ദാഇഷികളടക്കമുള്ളവര്‍- ഇന്നും ഇന്നലെയും തുടങ്ങിയതൊന്നുമല്ല. ഇതിവരുടെ പിതാവ് -അബ്ദു റഹ്മാന്‍ ബ്നു മുല്‍ജം അല്‍-മുറാദി- തുടങ്ങി വെച്ചതാണ്. അവനും അവന്റെ സുന്നത്തും അതിന്റെ പിന്‍പറ്റിയവരും ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമേല്‍പ്പിച്ച മുറിവെത്ര വലുതാണ്! അന്നു മുതല്‍ ഇന്നു വരെ അവരിത് പിന്‍പറ്റിക്കൊണ്ടേയിരിക്കുന്നു. അല്ലാഹു പറഞ്ഞതു പോലെ:

«كَذَلِكَ قَالَ الَّذِينَ مِنْ قَبْلِهِمْ مِثْلَ قَوْلِهِمْ تَشَابَهَتْ قُلُوبُهُمْ»

“എന്നാല്‍ ഇവര്‍ പറഞ്ഞതു പോലെത്തന്നെ ഇവര്‍ക്ക് മുമ്പുള്ളവരും പറഞ്ഞിട്ടുണ്ട്. ഇവര്‍ രണ്ട് കൂട്ടരുടെയും മനസ്സുകള്‍ക്ക് തമ്മില്‍ സാമ്യമുണ്ട്.” (ബഖറ: 118)

ഖവാരിജുകളുടെ ചരിത്രം പരിശോധിച്ചാല്‍ റമദാന്‍ മാസം -പ്രത്യേകിച്ച് അതിലെ അവസാന ദിനങ്ങള്‍- തങ്ങളുടെ മ്ലേഛതകള്‍ പുറത്തു കൊണ്ടു വരാനും, ഇസ്‌ലാമിന്റെയും മുസ്‌ലിമീങ്ങളുടെയും മുഖത്ത് രക്തം ചൊരിയാനും ഇവര്‍ കൂടുതല്‍ പരിശ്രമിച്ചതായി കാണാം. ഇവരുടെ പിതാവ്, അബ്ദു റഹ്മാന്‍ ബ്നു മുല്‍ജം; ഇസ്‌ലാമിന്റെ ഖലീഫയായ അലിയ്യുബ്നു അബീ ത്വാലിബ്-رَضِيَ اللَّهُ عَنْهُ-വിനെ കൊലപ്പെടുത്തിയത് റമദാന്‍ 27 ന്റെ രാത്രിയിലായിരുന്നു.

ഹിജ്റ 75 ല്‍ ഉമവി ഭരണകാലഘട്ടത്തില്‍ ഖവാരിജുകളിലെ പ്രമുഖ കക്ഷിയായ അസാരിഖയുമായുണ്ടായ യുദ്ധവും റമദാനിന്റെ അവസാന പത്തുകളിലായിരുന്നു. ഖവാരിജുകളുടെ ചരിത്രത്തിലൊരിക്കലും ഉണ്ടായിട്ടില്ലാത്തത്ര ശക്തമായ യുദ്ധമായിരുന്നു അതെന്നാണ് ഇബ്‌നു കഥീര്‍ ഈ സംഭവത്തെ കുറിച്ച് അഭിപ്രായപ്പെട്ടത്. (ബിദായവന്നിഹായ: 9/15)

ഹിജ്റ 235 ല്‍ ബവാരീജ് എന്ന പ്രദേശത്ത് ചെറിയ പെരുന്നാള്‍ ദിവസം മിസ്വാര്‍ ബ്നു അബ്ദുല്‍ ഹമീദ് എന്ന വ്യക്തിയുടെ നേതൃത്വത്തില്‍ എഴുന്നൂറോളം ഖവാരിജുകള്‍ ഭരണമേറ്റെടുക്കുകയും, അനേകം മുസ്‌ലിമീങ്ങളെ കൊലപ്പെടുത്തുകയും ചെയ്തു. (ബിദായവന്നിഹായ: 11/16)

ഇതാ! ഇന്നിവരുടെ പിന്‍ഗാമികള്‍ റസൂലിന്റെ മദീനയെയും മക്കയെയും ചോരക്കളമാക്കുന്നതു വരെയെത്തിയിരിക്കുന്നു. ഈ ദുഖത്തിനിടയിലും മദീനയുടെ നാശത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരുടെ നാശം സമാഗതമായിരിക്കുന്നുവെന്നത് നമ്മെ സന്തോഷിപ്പിക്കുന്നു. നബി-ﷺ-യുടെ വാക്കുകള്‍ ഓര്‍മ്മിപ്പിക്കട്ടെ!

عَنْ سَعْدٍ قَالَ: سَمِعْتُ النَّبِيَّ -ﷺ- يَقُولُ: «لاَ يَكِيدُ أَهْلَ المَدِينَةِ أَحَدٌ، إِلَّا انْمَاعَ كَمَا يَنْمَاعُ المِلْحُ فِي المَاءِ»

നബി -ﷺ- പറഞ്ഞു: “മദീനവാസികള്‍ക്കെതിരെ ആരെങ്കിലും തന്ത്രം മെനഞ്ഞാല്‍ വെള്ളത്തില്‍ ഉപ്പ് അലിഞ്ഞു പോകുന്നതു പോലെ അവന്‍ നശിക്കാതെയിരിക്കുകയില്ല.” (ബുഖാരി: 1877)

«مَنْ أَحْدَثَ فِيهَا حَدَثًا فَعَلَيْهِ لَعْنَةُ اللَّهِ وَالْمَلَائِكَةِ وَالنَّاسِ أَجْمَعِينَ، لَا يَقْبَلُ اللَّهُ مِنْهُ يَوْمَ الْقِيَامَةِ صَرْفًا، وَلَا عَدْلًا»

നബി -ﷺ- പറഞ്ഞു: “ആരെങ്കിലും മദീനയില്‍ ഒരു തിന്മ കൊണ്ടു വന്നാല്‍ അവന്റെ മേല്‍ അല്ലാഹുവിന്റെയും മലക്കുകളുടെയും സര്‍വ്വ ജനങ്ങളുടെയും ശാപമുണ്ട്. അല്ലാഹു അവനില്‍ നിന്ന് ഫര്‍ദ്വോ സുന്നത്തോ ആയ ഒന്നും സ്വീകരിക്കുകയില്ല.” (മുസ്‌ലിം: 1366)

«مَنْ أَرَادَ أَهْلَ هَذِهِ الْبَلْدَةِ بِسُوءٍ – يَعْنِي الْمَدِينَةَ – أَذَابَهُ اللَّهُ كَمَا يَذُوبُ الْمِلْحُ فِي الْمَاءِ»

നബി -ﷺ- പറഞ്ഞു: “ഈ നാടിനെതിരെ ആരെങ്കിലും തിന്മ ഉദ്ദേശിച്ചാല്‍, ഉപ്പ് വെള്ളത്തില്‍ അലിഞ്ഞു പോകുന്നത് പോലെ അല്ലാഹു അവനെ അലിയിച്ചു കളയും.” (മുസ്‌ലിം: 1386)

عَنْ سَعْدِ بْنِ أَبِي وَقَّاصٍ، أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «وَلَا يُرِيدُ أَحَدٌ أَهْلَ الْمَدِينَةِ بِسُوءٍ إِلَّا أَذَابَهُ اللَّهُ فِي النَّارِ ذَوْبَ الرَّصَاصِ، أَوْ ذَوْبَ الْمِلْحِ فِي الْمَاءِ»

നബി -ﷺ- പറഞ്ഞു: “ആരെങ്കിലും മദീനവാസികള്‍ക്ക് എന്തെങ്കിലും തിന്മ ഉദ്ദേശിച്ചാല്‍ അല്ലാഹു അവനെ അഗ്നിയില്‍ ഈയമുരുക്കുന്നത് പോലെ, അല്ലെങ്കില്‍ വെള്ളത്തില്‍ ഉപ്പ് അലിയുന്നത് പോലെ അലിയിച്ചു കളയും.” (മുസ്‌ലിം: 1363)

ഖുര്‍ത്വുബി (റഹിമഹുല്ലാഹ്) പറഞ്ഞു: “അല്ലാഹു അവനെ അലിയിച്ചു കളയും’ എന്നതിന്റെ ഉദ്ദേശം നരകത്തില്‍ അവനെ തീയില്‍ എരിച്ചു കളയുമെന്നാകാന്‍ സാധ്യതയുണ്ട്. അതാണ് ഹദീഥിന്റെ ബാഹ്യാര്‍ഥം. ദുനിയാവില്‍ അവനെ നശിപ്പിച്ചു കളയുകയും, അവന്റെ അവസ്ഥ ദുര്‍ബലമാക്കുകയും, അവന്റെ വാദങ്ങളെ തകര്‍ത്തു കളയുകയും ചെയ്യുമെന്നുമാകാന്‍ സാധ്യതയുണ്ട്. മദീനയെ ഉപദ്രവിച്ച പലര്‍ക്കും മുന്‍പ് സംഭവിച്ചത് ഉദാഹരണം. മുസ്‌ലിം ബ്നു ഉഖ്ബ; അല്ലാഹു അയാളെ നശിപ്പിച്ചു കളഞ്ഞു. യസീദ് ബ്നു മുആവിയ: മദീനയോട് യുദ്ധം ചെയ്തതിന് ശേഷം അയാളുടെ നാശം ഉടനെ സംഭവിച്ചു.” (അല്‍മുഫ്ഹിം: 3/483

عَنْ جَابِرِ بْنِ عَبْدِ اللَّهِ مَرْفُوعاً: «مَنْ أَخَافَ أَهْلَ المَدِينَةِ أَخَافَهُ اللَّهُ»

നബി -ﷺ- പറഞ്ഞു: “ആരെങ്കിലും മദീന വാസികളെ ഭയപ്പെടുത്തിയാല്‍ അല്ലാഹു അവനെ ഭയപ്പെടുത്തും.” (സ്വഹീഹ: 2304)

«اللَّهُمَّ مَنْ ظَلَمَ أَهْلَ المَدِينَةِ وَأَخَافَهُمْ فَأَخِفْهُ، وَعَلَيْهِ لَعْنَةُ اللَّهِ وَالمَلَائِكَةِ وَالنَّاسِ أَجْمَعِينَ، لَا يُقْبَلُ مِنْهُ صَرْفٌ وَلَا عَدْلٌ»

നബി -ﷺ- പ്രാര്‍ഥിച്ചു: “അല്ലാഹുവേ! ആരെങ്കില്‍ മദീനക്കാരോട് അനീതി പ്രവര്‍ത്തിക്കുകയും അവരെ ഭയപ്പെടുത്തുകയും ചെയ്താല്‍ നീ അവരെ ഭയപ്പെടുത്തുക. അവന്റെ മേല്‍ അല്ലാഹുവിന്റെയും മലക്കുകളുടെയും എല്ലാ ജനങ്ങളുടെയും നാശമുണ്ടാകട്ടെ. അവനില്‍ നിന്ന് യാതൊരു പ്രവര്‍ത്തനവും സ്വീകരിക്കപ്പെടുകയുമില്ല.” (സ്വഹീഹ: 351)

നരകത്തിലെ നായകളേ! -സന്തോഷിക്കുക-!

നിങ്ങളെ അല്ലാഹുവും മലക്കുകളും സര്‍വ്വ മനുഷ്യരും ശപിച്ചു കൊണ്ടിരിക്കുന്നു.

വസ്സലാം! യാ കിലാബന്നാര്‍!

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.

كَتَبَهُ: أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيدُ

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

 

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment