എല്ലാം ശരിയാണെങ്കില്‍…!
എല്ലാം ശരിയാണെന്ന വാദത്തോട് ഇസ്‌ലാം സ്വീകരിച്ച നിലപാട് മനസ്സിലായി. ഒന്നു ചിന്തിച്ചാല്‍ ബുദ്ധിപരമായും ഈ വാദം നിലനില്‍ക്കുന്നതല്ല എന്ന് മനസ്സിലാകും. ഇതിന് വേണ്ടി വാദിക്കുന്നവര്‍ക്ക് തന്നെ അവര്‍ പറയുന്നത് പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ല.
കാരണം, എല്ലാം ശരിയല്ല; ഞങ്ങള്‍ പറയുന്നത് മാത്രമാണ് ശരി എന്നു പറയുന്ന ഒരു വിഭാഗവും നമ്മുടെ നാട്ടിലുണ്ട്. ഉദാഹരണത്തിന് മുസ്‌ലിമീങ്ങള്‍. ഇസ്‌ലാം മാത്രമാണ് ശരിയെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. അതില്‍ മാത്രമേ മോക്ഷമുള്ളൂ എന്നും അവര്‍ ആവര്‍ത്തിക്കുന്നു.
അല്ലാഹു -تَعَالَى- പറഞ്ഞു:
إِنَّ الدِّينَ عِندَ اللَّـهِ الْإِسْلَامُ ۗ
“തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്‌ലാമാകുന്നു.” (ആലു ഇംറാന്‍: 19)
وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ ﴿٨٥﴾
“ഇസ്‌ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും.” (ആലു ഇംറാന്‍: 85)
അപ്പോള്‍ രണ്ടു വിശ്വാസങ്ങള്‍ വെച്ചു പുലര്‍ത്തുന്ന ജനങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ഒരു വിഭാഗം പറയുന്നു: എല്ലാം ശരിയാണെന്ന്. മറു വിഭാഗം പറയുന്നു: തങ്ങള്‍ മാത്രം ശരിയെന്ന്. എല്ലാം ശരിയാണെന്ന് വാദിക്കുന്നവര്‍ക്ക് തങ്ങളുടെ വാദം പ്രാവര്‍ത്തികമാക്കണമെങ്കില്‍ ‘ഞങ്ങളുടേത് മാത്രം ശരി’ എന്നു പറയുന്നവരുടെ വാദവും ശരിയാണെന്ന് അംഗീകരിക്കേണ്ടി വരും. അത് ശരിയാണെന്ന് അംഗീകരിച്ചാല്‍ അവരുടെ വാദം തെറ്റാണെന്നും അംഗീകരിക്കേണ്ടി വരും!
ചുരുക്കത്തില്‍; നിങ്ങളുടെ വാദം -എല്ലാം ശരിയാണെന്ന വാദം- ഒരിക്കലും പ്രായോഗികമല്ല. ആരെങ്കിലും അത് പ്രായോഗിമാക്കാന്‍ തുനിഞ്ഞാല്‍ അയാള്‍ സ്വന്തം വാദത്തില്‍ നിന്ന് നിര്‍ബന്ധമായും പിന്മാറേണ്ടി വരും.
ചിന്തിച്ചു നോക്കൂ!
ഇത്ര ദുര്‍ബലമായ -സാമാന്യ ബുദ്ധിക്കു പോലും നിരക്കാത്ത- ഒരു ചിന്താഗതിയെ ആണ് ഇന്ന് എത്രയോ പേര്‍ സഹിഷ്ണുതയെന്നും സംസ്കാരമെന്നും ധര്‍മ്മമെന്നും വിശേഷിപ്പിക്കുന്നത്!
بارك الله فيکم
بارك الله فيكم