ചെറുകുറിപ്പുകള്‍

ഇനിയും മുസ്ലിമീങ്ങള്‍ ഈ നാടകം വിശ്വസിക്കുമോ..?

ട്രംപ് വൈറ്റ്ഹൌസില്‍ കയറിയത് മുതല്‍ ഈറാനും അമേരിക്കയും തങ്ങളുടെ സ്ഥിരം പരിപാടിയുമായി മീഡിയകളിലും സാമൂഹ്യ മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുന്നുണ്ട്.

എന്നാല്‍ ഇവയെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഏതൊരു മുസ്ലിമിന്റെയും കണ്ണിലും തനിച്ച വഞ്ചനയും തെറ്റിദ്ധരിപ്പിക്കലുമല്ലാതെ മറ്റൊന്നുമല്ല ഇവയൊന്നും. അറബികളുടെ മുഖത്ത് നോക്കി ഇളിച്ചു കാട്ടുകയാണ് ഇക്കൂട്ടര്‍.

മുന്‍പ് ജോര്‍ജ് ബുഷ്‌ ഒന്നാമന്‍ വന്നപ്പോഴും ഈ ഭീഷണിയും പൊട്ടിത്തെറിയും ഉണ്ടായിരുന്നു; അയാള്‍ കള്ളന്മാരായ റാഫിദികള്‍ക്ക് നല്‍കിയത് അഫ്ഗാനിസ്ഥാനായിരുന്നു.

ബുഷ്‌ രണ്ടാമനും ഇത് പോലെയൊക്കെ ഭീഷണിപ്പെടുത്തി; ഇറാനികളുടെ കയ്യില്‍ ഇറാഖിന്‍റെ ഭരണവും വെച്ച് കൊടുത്താണ് അയാള്‍ ഇറങ്ങി പോയത്.

ഒബാമയുടെ കാലത്തും ഭീഷണിക്ക് കുറവില്ലായിരുന്നു; അയാള്‍ സിറിയും യമനും ഈ കള്ളന്മാര്‍ക്ക് വെച്ച് നീട്ടി.

ഇപ്പോഴിതാ ട്രംപ് വന്നു കയറിയിരിക്കുന്നു. ഭീഷണിയൊക്കെ പഴയ പോലെ തന്നെയുണ്ട്. -അല്ലാഹു അഅലം- അയാളിനി എന്തെല്ലാമാണ് ഇവര്‍ക്ക് നല്‍കാനിരിക്കുന്നതെന്ന്?!

ഇത്തവണയെങ്കിലും അറബികള്‍ക്ക് ഇക്കഥകളെല്ലാം തിരിയുമോ ആവോ? അല്ല; ഇനിയും വഞ്ചിതരാകാനും, ഒരേ മാളത്തില്‍ നിന്ന് വീണ്ടും വീണ്ടും കടിയേല്‍ക്കാനുമാണോ അവര്‍ തീരുമാനിച്ചിരിക്കുന്നത്?!

അല്ലാഹുവേ!

ഇസ്ലാമിനെയും മുസ്ലിമീങ്ങളെയും അവരുടെ നാടുകളെയും നീ സംരക്ഷിക്കേണമേ!

– ശൈഖ് സലിം അല്‍ ഹിലാലി -ഹഫിദഹുല്ലാഹ്-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: