3- ആത്മീയതയെയും ഭൌതികതയെയും വളരെ മനോഹരമായി ഇസ്‌ലാം കൂട്ടിയിണക്കുന്നു. മനുഷ്യന്റെ ആത്മാവിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതോടൊപ്പം അവന്റെ ശരീരത്തിന്റെ ആവശ്യങ്ങളെയും അനിവാര്യതകളെയും കൂടി അത് പരിഗണിക്കുന്നു.

ഇസ്‌ലാം സ്വീകരിക്കുന്നതോടെ നീ ലോകത്ത് നിന്ന് അകന്നു പോകുന്നില്ല. അതിലെ നന്മ നിറഞ്ഞ സുഖങ്ങളും ഉപദ്രവകരമല്ലാത്ത ആസ്വാദനങ്ങളും അതോടെ അവസാനിക്കുന്നുമില്ല.

ഒരു മനുഷ്യന് ഇസ്‌ലാമിന്റെ നിയമങ്ങള്‍ ഏറ്റവും ശുഷ്കാന്തിയോടെ നിലനിര്‍ത്താം. അതോടൊപ്പം അവന്റെ ഭൌതിക വ്യവഹാരങ്ങള്‍ സുഖമമായി മുന്നോട്ടു പോവുകയും ചെയ്യും. അല്ല! അവയിലെല്ലാം ഏറ്റവും ഉയര്‍ന്ന പദവികളിലും, ശ്രേഷ്ഠമായ അവസ്ഥകളിലും അതവനെ എത്തിക്കും.

സമൂഹത്തില്‍ നിന്നെല്ലാം അകന്ന് ഏകാന്തജീവിതത്തില്‍ അഭയം പ്രാപിക്കാനല്ല ഇസ്‌ലാം നിന്നോട് ആവശ്യപ്പെടുന്നത്. മനുഷ്യരുടെ പ്രകൃതിപരമായ തൃഷ്ണകളെ കണ്ടില്ലെന്നു നടിക്കുകയും ബ്രഹ്മചര്യത്തിന്റെ ഏകാന്ത വഴികളില്‍ പ്രവേശിക്കുകയും ചെയ്തവരെ ഇസ്‌ലാം ആക്ഷേപിക്കുന്നു. മറ്റുള്ളവരുടെ ആശ്രിതരും യാചകരുമായി ജീവിതം തള്ളി നീക്കുന്ന നിരുത്തരവാദത്തെ അത് അംഗീകരിക്കുന്നുമില്ല.

മറിച്ച്, ആത്മീയതയുടെയും ഭൌതികതകയുടെയും കൃത്യമായ സങ്കലനം ഇസ്‌ലാമില്‍ നിനക്ക് ദര്‍ശിക്കാന്‍ കഴിയും. പള്ളിമുറികള്‍ക്കുള്ളില്‍ ഇരിക്കുന്ന കേവല നിമിഷങ്ങളില്‍ മാത്രം നിന്നെ നിയന്ത്രിക്കുന്ന, സംഭാവന പെട്ടിയില്‍ തുട്ടുകള്‍ നിക്ഷേപിക്കുന്നതോടെ നിന്നോട് വിട പറയുന്ന ഇടുങ്ങിയ ആത്മീയത ഇസ്‌ലാമിന് പരിചയമില്ല.

തുടര്‍ന്നു വായിക്കാന്‍ ക്ലിക്ക് ചെയ്യുക:

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

  • بارك الله فيك ونفع بعلمك الاسلام والمسلمين

Leave a Comment