2- ഇസ്‌ലാം ബുദ്ധിയോടു പൂര്‍ണ്ണമായി യോജിക്കുന്നു. അതിലെ വിധിവിലക്കുകളും നിയമ നിര്‍ദേശങ്ങളും നീ പരിശോധിക്കുക. അവ ശരിയായ ബുദ്ധിക്ക് പൂര്‍ണമായും അനുയോജ്യമായിരിക്കും.
ഇസ്‌ലാമും ബുദ്ധിയും ഒരിക്കലും ഏറ്റുമുട്ടുന്നില്ല. ഇസ്‌ലാം സ്വീകരിച്ച ഒരാളോടു ‘എന്തിനാണ് നീ ഇസ്‌ലാം സ്വീകരിച്ചതെന്ന്’ ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി ഈ അവസരത്തില്‍ പ്രസക്തമാണ്.
അയാള്‍ പറഞ്ഞു: “ഇസ്‌ലാം കല്‍പ്പിച്ച ഏതൊരു കാര്യം കാണുമ്പോഴും എന്റെ ബുദ്ധി പറയുന്നു; അത് കല്‍പ്പിക്കപ്പെടാതെ വിട്ടിരുന്നെങ്കില്‍ എത്ര മോശമാകുമായിരുന്നു! വിരോധിച്ച കാര്യങ്ങള്‍ കാണുമ്പോഴും അപ്രകാരം തന്നെ.”
എന്നാല്‍ മറ്റനേകം മതങ്ങള്‍; അവയുടെ പ്രാഥമിക അദ്ധ്യാപനങ്ങള്‍ പോലും ബുദ്ധിക്ക് സ്വീകരിക്കാന്‍ വളരെ പ്രയാസമുണ്ടാക്കുന്നു എന്നതില്‍ സംശയമില്ല. അവയുടെ സര്‍വ്വ സ്വീകാര്യമായ അടിസ്ഥാനങ്ങള്‍ക്ക് മുന്‍പില്‍ പോലും ബുദ്ധി പരിഭ്രാന്തമായി നില്‍ക്കുന്നത് നിനക്ക് കാണാം.
എന്നാല്‍ ഇസ്‌ലാം ബുദ്ധിയെ ആദരിക്കുന്നു. ചിന്തിക്കണമെന്നും ആലോചിക്കണമെന്നും ആവര്‍ത്തിച്ചു കല്‍പ്പിക്കുന്നു. അജ്ഞതയെയും അന്ധമായ അനുകരണത്തെയും ശക്തമായി ആക്ഷേപിക്കുന്നു.
തുടര്‍ന്നു വായിക്കാന്‍ ക്ലിക്ക് ചെയ്യുക:
بارك الله فيك ونفع بعلمك الاسلام والمسلمين