എന്തു കൊണ്ട് ഇസ്‌ലാം മാത്രം ശരി?!
ന്യായമായ ചോദ്യം! വളരെ പ്രധാനപ്പെട്ട അന്വേഷണം! സത്യം അന്വേഷിക്കുന്നവരല്ലാതെ അത് ചോദിക്കുകയില്ല.
ഉത്തരമായി ഞാന്‍ പറയട്ടെ!
മറ്റൊരു മതത്തിലും ഒരിക്കലും കണ്ടെത്താന്‍ കഴിയാത്ത അനേകം നന്മകളും പ്രത്യേകതകളും ഒരുമിച്ച മതമാണ് ഇസ്‌ലാം.
മറ്റൊരു മതത്തിലും –ശ്രദ്ധിക്കുക!- വളരെ ഉറപ്പോടു കൂടെയാണ് ഞാനിത് പറയുന്നത്-; മറ്റൊരു മതത്തിലും നിനക്ക് ഇസ്‌ലാം ഉള്‍ക്കൊള്ളുന്ന നന്മകള്‍ ഒരുമിച്ചു കൂടിയതായി കാണുക സാധ്യമേയല്ല.
ഉണ്ടെങ്കില്‍ നീ കാണിച്ചു നല്‍കുക! നിന്റെ വാദം ഞാന്‍ സമ്മതിച്ചു തരാം. നിന്റെ അഭിപ്രായമാണ് ശരിയെന്ന് ഞാന്‍ സമ്മതിക്കാം. പക്ഷേ എനിക്കുറപ്പുണ്ട്! നിനക്കതിന് കഴിയില്ല.
ഇസ്‌ലാമിനെ കുറിച്ച് നിഷ്പക്ഷമായി നീ പഠിക്കുകയാണെങ്കില്‍; നിന്റെ സ്രഷ്ടാവായ അല്ലാഹുവില്‍ നിന്ന് അവതരിക്കപ്പെട്ട മതമാണ് ഇതെന്ന കാര്യം ഒരു സംശയത്തിനും ഇടയില്ലാതെ അത് നിന്നെ ബോധ്യപ്പെടുത്തി തരും. അവധാനതയോടെ, ആഴത്തില്‍ നീ പഠിക്കാന്‍ ശ്രമിച്ചു നോക്കൂ. ഈ മതത്തെ കുറിച്ച് അന്വേഷിച്ചു നോക്കൂ. നിനക്കത് മനസ്സിലാകും.
ധാരാളം നന്മകള്‍ ഇസ്‌ലാമിലുണ്ടെന്നു പറഞ്ഞുവല്ലോ? അവയെല്ലാം ഈ ചെറിയ കുറിപ്പില്‍ ഉള്‍ക്കൊള്ളിക്കുക പ്രയാസം തന്നെ. എന്നാലും ചിലതെല്ലാം താഴെ പറയാം.
തുടര്‍ന്നു വായിക്കാന്‍ ക്ലിക്ക് ചെയ്യുക:
بارك الله فيك ونفع بعلمك الاسلام والمسلمين