ഇതാണ് സത്യം! ഇതു മാത്രം…!
എല്ലാ ഉറപ്പോടെയും ഞാന്‍ നിന്നോട് പറയട്ടെ! -നിന്നോടുള്ള അനുകമ്പ മുന്‍നിര്‍ത്തി ഈ വരികള്‍ ഞാന്‍ കുറിക്കട്ടെ-! എന്റെ ഈ വാക്കുകള്‍ നിന്റെ ദീര്‍ഘമായ യാത്ര ചുരുക്കിയേക്കാം. സത്യത്തിന് വേണ്ടിയുള്ള നിന്റെ അലച്ചില്‍ കുറച്ചു തന്നേക്കാം!
സത്യം അന്വേഷിക്കുന്ന ബുദ്ധിയുള്ള സുഹൃത്തേ!
നീ എന്തു മാത്രം അന്വേഷിച്ചാലും, എത്രയെല്ലാം സഞ്ചരിച്ചാലും സത്യത്തിന്റെ മാര്‍ഗം ഒന്നു തന്നെയാണെന്ന് സംശയലേശമന്യേ നിനക്ക് ബോധ്യപ്പെടും. നിന്റെ വഴികളെല്ലാം അവിടെ ചെന്നവസാനിക്കാതിരിക്കില്ല.
ശരിയായ മതം ഒന്നു മാത്രമാണ്. സത്യത്തിന്റെ വഴിയും അതു മാത്രമേ ഉള്ളൂ.
ഇസ്‌ലാം!
യഥാര്‍ത്ഥ സൌഭാഗ്യം ഇസ്‌ലാമിലാണ്.
അല്ല! ഇസ്‌ലാമില്‍ മാത്രമാണ്.
ഒരു നിമിഷം!
മുഖം ചുളിക്കാതിരിക്കൂ!
ദേഷ്യം പിടിക്കേണ്ടതില്ല.
ഈ കുറിപ്പ് നീ വലിച്ചെറിയുന്നതിന് മുന്‍പ്…
ഒന്നു ചോദിക്കട്ടെ…!
ഇതൊന്ന് പൂര്‍ണ്ണമായി വായിച്ചത് കൊണ്ട് നിനക്ക് എന്തുപദ്രവമാണ് വരാനുള്ളത്?
ക്ഷമയോടെ കുറച്ചു വരികള്‍ കൂടി മുന്നോട്ടു പോകുന്നതിന് എന്തു പ്രയാസമാണുള്ളത്…?
ചിലപ്പോള്‍ നിനക്ക് ഉപകാരപ്പെടുന്ന ചിലതെങ്കിലും നീ ഇതിന്റെ അവസാനത്തില്‍ കണ്ടെത്തിയേക്കാം..
അതു കൊണ്ട്…
താങ്കള്‍ ബുദ്ധിയുള്ള ഒരാളാണല്ലോ? കാര്യങ്ങള്‍ വേര്‍തിരിച്ചറിയാന്‍ താങ്കള്‍ക്ക് കഴിയും. ശരിയും തെറ്റും വേര്‍തിരിച്ചു മനസ്സിലാക്കാനും സാധിക്കും. ഞാന്‍ പറയുന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാമല്ലോ?
അതിനാല്‍…
തുടര്‍ന്നു വായിക്കാന്‍ ക്ലിക്ക് ചെയ്യുക:
بارك الله فيك ونفع بعلمك الاسلام والمسلمين