ഞാന്‍.. എന്റെ മതം…!
ഒരാള്‍ ഏതെങ്കിലുമൊരു മതത്തില്‍ ജനിച്ചു വീണു എന്നത് കൊണ്ട് മാത്രം ആ മതം ശരിയുടെ പക്ഷത്തായി കൊള്ളണമെന്നില്ല. മുസ്ലിമായ രക്ഷിതാക്കള്‍ക്ക് പിറന്നുവെന്നത് കൊണ്ടു മാത്രം; ഹിന്ദുവും നസ്വ്റാനിയുമായ രക്ഷിതാക്കള്‍ക്ക് ജനിച്ചുവെന്നതിനാല്‍ മാത്രം…
ഇല്ല! അതൊരിക്കലും ശരിയാകില്ല.
ജനനം കൊണ്ട് മാത്രം ഓരോരുത്തരും ശരിയുടെ വക്താക്കളാവില്ല.
മറിച്ച്, എന്റെ വിശ്വാസവും പ്രവര്ത്തനനങ്ങളും ആരാധനകളും ജീവിതരീതികളും ശരിയുടെ വഴിയിലാണെന്ന് എനിക്ക് ഉറപ്പു വരുത്താന്‍ കഴിയുക; എന്റെ മനസ്സിനെ ബോധ്യപ്പെടുത്താന്‍ കഴിയുക; സുവ്യക്തവും ശക്തവുമായ തെളിവുകളുടെ പിന്‍ബലം അതിനുണ്ടാകുമ്പോള്‍ മാത്രമാണ്.
തെളിവുകള്‍ വേണം! ഉറപ്പു വരണം. ദൃഡബോധ്യവും വ്യക്തതയും ഉണ്ടാകണം. അപ്പോഴേ എന്റെ ബുദ്ധി വിശ്രമിക്കൂ. മനസ്സ് സ്വസ്ഥമാകൂ.
കാരണം എന്നെയും എനിക്കും ചുറ്റും അലഞ്ഞു തിരിയുന്ന കന്നുകാലികളെയും മറ്റനേകം മൃഗങ്ങളെയും വേര്‍തിരിക്കുന്നത് ചിന്തിക്കാന്‍ കഴിയുന്ന ബുദ്ധി എനിക്കുണ്ടെന്നതും, അവക്ക് അതില്ലെന്നതുമാണ്.
അല്ലെങ്കില്‍ നമ്മള് തമ്മില്‍ എന്തു വ്യത്യാസമാണ് ഉള്ളത്?
അതിനാല്‍; ബുദ്ധി ഉപയോഗിച്ചേ തീരൂ; ഇല്ലെങ്കില്‍ അവയെ പോലെ തന്നെ ഞാനും ആയി തീരും…
ഇല്ല! ഞാനൊരിക്കലും അങ്ങനെയാവില്ല.
എനിക്ക് സത്യം കണ്ടെത്തണം! ഞാനൊരിക്കലും അസത്യത്തിന്റെ വക്താവായിക്കൂടാ. എവിടെയാണ് സത്യമുള്ളതെന്ന് കണ്ടെത്തിയേ തീരൂ…!
വ്യത്യസ്ത മതങ്ങളുടെ വിശ്വാസങ്ങളിലൂടെ ഒരു ചുരുങ്ങിയ ഓട്ടപ്രദക്ഷിണം നടത്തുന്നത് ചിലപ്പോള്‍ സത്യത്തിലെക്ക് എത്തിച്ചേക്കാം. കാരണം എല്ലാ മതങ്ങളും തങ്ങളാണ് സത്യത്തിന്റെ വക്താക്കള്‍ എന്നാണല്ലോ പറയുന്നത്. അവരുടെ വഴിയിലാണ് മോക്ഷമുള്ളതെന്നാണല്ലോ ആവര്‍ത്തിക്കുന്നത്.
അവയെ കുറിച്ച് പഠിക്കുന്നത് കാലങ്ങളായി കാത്തിരുന്ന ഉത്തരം കാണിച്ചു തന്നേക്കാം.
ഈ പറഞ്ഞതു വരെ നീ എന്നോട് യോജിക്കുന്നുണ്ടെങ്കില്‍; എനിക്ക് നിന്നോടു ചിലത് പറയാനുണ്ട്…!
തുടര്‍ന്നു വായിക്കാന്‍ ക്ലിക്ക് ചെയ്യുക:
بارك الله فيك ونفع بعلمك الاسلام والمسلمين