5- ഇസ്‌ലാമിലെ നിയമങ്ങളിലെല്ലാം പൊതുവായി ഒരു കാര്യം കണ്ടെത്താന്‍ കഴിയും. മനുഷ്യര്‍ക്ക് ഉപകാരമുള്ളവ മാത്രമേ അവ കല്‍പ്പിച്ചിട്ടുള്ളൂ. മനുഷ്യര്‍ക്ക് ഉപദ്രവമുണ്ടാക്കുന്നവ മാത്രമേ അത് വിലക്കിയിട്ടുള്ളൂ.
ഉദാഹരണത്തിന് മദ്യം. ഇസ്‌ലാമില്‍ മദ്യം നിഷിദ്ധമാണ്. ആരോഗ്യത്തെയും ബുദ്ധിയെയും അതെന്തു മാത്രം ബാധിക്കുമെന്ന് ഏതൊരാള്‍ക്കും അറിയാം. മദ്യപാനി പലപ്പോഴും മനുഷ്യനല്ലാതായി തീരുന്നത് നീ തന്നെ കണ്ടിരിക്കാം. ഇസ്‌ലാം മദ്യം നിഷിദ്ധമാക്കിയിരിക്കുന്നു.
എത്രയോ മരണങ്ങളും വൃത്തികേടുകളും ആക്സിഡന്റുകളും ബലാല്‍സംഗങ്ങളും മറ്റു തിന്മകളും ഈ ഒരൊറ്റ കാര്യം അവസാനിപ്പിച്ചിരുന്നെങ്കില്‍ ഉണ്ടാകില്ലായിരുന്നു. കണ്ണീര്‍ കുടിക്കുന്ന എത്രയോ കുടുംബങ്ങളുടെ പുഞ്ചിരികള്‍ ബാക്കിയാകുമായിരുന്നു. എത്രയോ പേര്‍ നമുക്കിടയില്‍ ഇപ്പോഴും സന്തോഷത്തോടെ ജീവിച്ചിരിക്കുമായിരുന്നു.
ഏതെങ്കിലും മതത്തില്‍ മദ്യത്തെ കുറിച്ച് വ്യക്തമായ നിയമ-നിര്‍ദേശങ്ങള്‍ നീ കണ്ടിട്ടുണ്ടോ; ഇസ്‌ലാമില്‍ അല്ലാതെ?! ഏതെങ്കിലും മതം ഈ തിന്മയെ മുച്ചൂടും എതിര്‍ക്കുന്നതായി നീ കണ്ടിട്ടുണ്ടോ; ഇസ്‌ലാമല്ലാതെ?!
ഇസ്‌ലാം വൈവാഹിക ബന്ധത്തിന് പുറമെയുള്ള ലൈംഗികതയെ വിലക്കിയിട്ടുണ്ട്. അവ പാലിക്കപ്പെട്ടിരുന്നെങ്കില്‍ എയ്‌ഡ്‌സ്, സിഫിലിസ് പോലുള്ള മാരക രോഗങ്ങള്‍ മനുഷ്യരില്‍ നിന്ന് അകന്നു നിന്നേനെ. സാംസ്കാരികമായ നാശങ്ങളില്‍ നിന്ന് മനുഷ്യ സമൂഹം രക്ഷപ്പെട്ടേനെ. മാതാവിന്റെ കരലാളനകളും പിതാവിന്റെ ശിക്ഷണവും ലഭിക്കാതെ പോയ ‘പിതൃത്വമില്ലാത്ത’ -സമൂഹത്തിന് ഭാരവും നാശവുമായ- ഒരു സമൂഹം ഇവിടെ വളര്‍ന്നു വരില്ലായിരുന്നു.
സ്ത്രീയുടെ സൌന്ദര്യം അന്യപുരുഷര്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കരുതെന്നും, അവള്‍ അങ്ങേയറ്റം സംരക്ഷിക്കപ്പെടേണ്ട മാണിക്യമാണെന്നും ഇസ്‌ലാം സ്ത്രീയെ ബോധ്യപ്പെടുത്തുന്നു. വഴികളില്‍ ഏവര്‍ക്കും പ്രദര്‍ശിക്കപ്പെടാനും, വില പറയപ്പെടാനുമുള്ള വിലകുറഞ്ഞ ചരക്കായി അവളെ ഇസ്‌ലാം കാണുന്നില്ല. സ്ത്രീയുടെ ശുദ്ധിയും ചാരിത്ര്യവും പരിശുദ്ധിയും നശിപ്പിച്ചാലും, തങ്ങളുടെ ലൈംഗിക തൃഷ്ണകള്‍ തീര്‍ക്കണമെന്നല്ലാതെ മറ്റൊരു ലക്ഷ്യവും മനസ്സില്‍ കൊണ്ടു നടക്കാത്ത, മനുഷ്യപ്പിശാചുകളില്‍ നിന്ന് അവള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
എന്നാല്‍ മേല്‍ പറഞ്ഞതിനെല്ലാം ഒരു മറുവശം കൂടിയുണ്ട്. മദ്യം നിരോധിച്ച ഇസ്‌ലാം, ഉപകാരപ്രദമായ എല്ലാ പാനീയങ്ങളും -ഒന്നു പോലും ഒഴിച്ചു നിര്‍ത്താതെ- അനുവദിച്ചിട്ടുണ്ട്. വൈവാഹിക ബന്ധത്തിലൂടെ പുരുഷനും സ്ത്രീയും പരസ്പരം ആസ്വദിക്കുന്നത് ഇസ്‌ലാം തടഞ്ഞിട്ടില്ല. സുന്ദരമായ ദാമ്പത്യ ജീവിതത്തിന്റെ വഴികളും അത് തുറന്നു വെച്ചു കൊടുത്തിരിക്കുന്നു.
ചുരുക്കത്തില്‍; ഇസ്‌ലാം സ്വാതന്ത്ര്യങ്ങളെയും താല്‍പര്യങ്ങളെയും തടഞ്ഞു വെക്കുന്നില്ല. മറിച്ച്, അവയെ ക്ലിപ്തപ്പെടുത്തുകയും ക്രമപ്പെടുത്തുകയുമാണ് ചെയ്യുന്നത്. അതാകട്ടെ; മനുഷ്യര്‍ക്കും അവരുടെ സമൂഹത്തിനും നന്മകള്‍ സമ്മാനിക്കുകയും, പ്രയാസങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കുകയുമേ ചെയ്യുന്നുള്ളൂ.
തുടര്‍ന്നു വായിക്കാന്‍ ക്ലിക്ക് ചെയ്യുക:
بارك الله فيك ونفع بعلمك الاسلام والمسلمين