“ഇയ്യാക നഅ്ബുദു”

ഇയ്യാക നഅ്ബുദു വ ഇയ്യാക നസ്തഈന്‍.

“നിന്നെ മാത്രം ഞാന്‍ ഇബാദത് ചെയ്യുന്നു. നിന്നോട് മാത്രം ഞാന്‍ സഹായം തേടുന്നു”

അല്ലാഹുവിനും അവന്റെ അടിമക്കും ഇടയിലുള്ള കരാറാണ് ഈ ആയത്ത്. റബ്ബുമായുള്ള അവന്റെ ബന്ധത്തിന്റെ അടിത്തറ.

ഈ കരാര്‍ പാലിക്കുന്നതിന് വേണ്ടിയാണ് അവന്‍ സൃഷ്ടിക്കപ്പെട്ടത്. ആകാശഭൂമികളും അതിലുള്ളവയും ഉണ്ടായത്. അതിന് വേണ്ടിയാണ് മുസ്‌ലിമിന്റെ ജീവിതം. അതിലാണ് അവന്റെ മരണം. ഈ കരാറാണ് അവന്റെ എല്ലാമെല്ലാം!

ചിന്തിച്ചിട്ടുണ്ടോ ഈ ആയതിനെ കുറിച്ച്…?

സുഫ്യാന്‍ അസ്സൌരി ഒരിക്കല്‍ മഗ്രിബ് നിസ്കാരത്തിന് ഇമാം നിന്നു. ഈ ആയത് എത്തിയപ്പോള്‍ അദ്ദേഹം കരഞ്ഞു. പാരായണം മുറിഞ്ഞു. വീണ്ടും അദ്ദേഹം ഫാതിഹ ആദ്യം മുതല്‍ പാരായണം ചെയ്തു. (ഹില്‍യതുല്‍ ഔലിയാ: 7/17)

അഹമദ് ബ്നു അബില്‍ ഹവാരീ -പ്രസിദ്ധനായ സാഹിദ്-; ഒരിക്കല്‍ രാത്രി നിസ്കാരം ആരംഭിച്ചു. ഫാതിഹ തുടങ്ങി. ‘ഇയ്യാക നഅ്ബുദു..’ അദ്ദേഹം അതാവര്‍ത്തിച്ചു കൊണ്ടേയിരുന്നു; പുലരുവോളം. (സിയര്‍: 12/87)

ഇവരായിരുന്നു സലഫുകള്‍!

നാം…?!

#തദബ്ബുര്‍ #ഫാതിഹ

തുടര്‍ന്നു വായിക്കുക:

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment