1
هَلْ أَتَاكَ حَدِيثُ الْغَاشِيَةِ ﴿١﴾

(നബിയേ,) ആ മൂടിക്കളയുന്ന സംഭവത്തെ കുറിച്ചുള്ള വർത്തമാനം നിനക്ക് വന്നുകിട്ടിയോ?

തഫ്സീർ മുഖ്തസ്വർ :

هَلْ أَتَاكَ -أَيُّهَا الرَّسُولُ- حَدِيثُ القِيَامَةِ التِّي تَغْشَى النَّاسَ بِأَهْوَالِهَا؟!

അല്ലാഹുവിൻ്റെ റസൂലേ! ജനങ്ങളെ ഭയാനകത കൊണ്ട് മൂടുന്ന ഖിയാമത് നാളിനെ കുറിച്ചുള്ള വർത്തമാനം താങ്കൾക്ക് വന്നെത്തിയോ?

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: