മസദ്: 5

5
فِي جِيدِهَا حَبْلٌ مِّن مَّسَدٍ ﴿٥﴾

അവളുടെ കഴുത്തില്‍ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും.

തഫ്സീർ മുഖ്തസ്വർ :

അവളുടെ കഴുത്തിൽ പരുത്ത ഈന്തപ്പനനാര് മെടഞ്ഞ കയറുണ്ടായിരിക്കും. അതിൽ കെട്ടിയിട്ട നിലയിൽ അവളെ നരകത്തിലേക്ക് വലിച്ചിഴക്കുകയും, നരകത്തിന്റെ മുകളിലേക്ക് കെട്ടിത്തൂക്കി ഉയർത്തുകയും, അങ്ങനെ അതിന്റെ അഗാതതയിലേക്ക് വലിച്ചെറിയുകയും ചെയ്യുന്നതാണ്. 

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: