മസദ്: 2

2
مَا أَغْنَىٰ عَنْهُ مَالُهُ وَمَا كَسَبَ ﴿٢﴾

അവന്റെ ധനമോ സന്താനങ്ങളോ അവനു ഉപകാരപ്പെട്ടില്ല.

തഫ്സീർ മുഖ്തസ്വർ :

എന്ത് ഉപകാരമാണ് അവന്റെ ധനവും, അവന്റെ സന്താനങ്ങളും അവന് നൽകിയത്? അവയൊന്നും അവന് ഉപകാരപ്പെട്ടില്ല. അല്ലാഹുവിന്റെ ശിക്ഷ വന്നിറങ്ങിയാൽ ഇവയൊന്നും അവനെ അതിൽ നിന്ന് രക്ഷപ്പെടുത്തുകയില്ല. [ഇസ്ലാമിനെ നിഷേധിക്കുകയും, അല്ലാഹുവിന്റെ ദൂതരെ ഉപദ്രവിക്കുകയും ചെയ്തതിനാൽ] അല്ലാഹുവിന്റെ കാരുണ്യം ഇവ കൊണ്ടൊന്നും അവന് നേടിയെടുക്കാനും സാധിക്കുകയില്ല.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: