അസ്വ് ര്‍: 1

1
وَالْعَصْرِ ﴿١﴾

കാലം തന്നെയാണ് സത്യം!

തഫ്സീർ മുഖ്തസ്വർ :

അല്ലാഹു കാലത്തെ കൊണ്ട് സത്യം ചെയ്തിരിക്കുന്നു. അല്ലാഹുവിന്റെ മഹത്വം ബോധ്യപ്പെടുത്തുന്ന അവന്റെ മഹാശക്തിയുടെ അത്ഭുതങ്ങൾ അതിനു മാത്രം കാലമെന്ന അല്ലാഹുവിന്റെ സൃഷ്ടിപ്പിലുണ്ട്. അസ്വ്ർ നിസ്കാരത്തിന്റെ സമയമാകുന്നു ഇവിടെയുള്ള ഉദ്ദേശം എന്നും അഭിപ്രായമുണ്ട്.

ഓർക്കുക! മനുഷ്യർക്ക് അല്ലാഹുവിനെ കൊണ്ടല്ലാതെ സത്യം ചെയ്യാൻ പാടില്ല. അല്ലാഹുവല്ലാത്ത സൃഷ്ടികളെ കൊണ്ട് സത്യം ചെയ്യുക എന്നത് അല്ലാഹുവിൽ പങ്കുചേർക്കുക എന്ന ശിർക്കിൽ പെട്ടതാകുന്നു.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: