ദുല്‍ ഹിജ്ജ മാസത്തിന് അനേകം പ്രത്യേകതകള്‍ ഉണ്ട്. അവ ഇവിടെ ചുരുക്കി പറയാം.

• അറബി മാസങ്ങളിൽ അവസാനത്തേത്.

• അല്ലാഹു പവിത്രമാക്കിയ മാസങ്ങളിൽ രണ്ടാമത്തേത്.

• പരിശുദ്ധ ഹജ്ജ് കർമം നിർഹിക്കപ്പെടാനായി അല്ലാഹു തിരഞ്ഞെടുത്ത മാസം.

• ഇസ്‌ലാമിന്റെ രണ്ടു ആഘോഷ ദിവസങ്ങളിൽ ഒന്നായ (عِيدُ الأَضْحَى) ബലി പെരുന്നാൾ ദുൽഹിജ്ജ മാസത്തിലാണ്.

• ഇബാദത്തുകളുടെ മാതാക്കൾ (أُمَّهَاتُ الطَّاعَاتِ) എന്നറിയപ്പെടുന്ന, ഇസ്‌ലാമിന്റെ സ്തംഭങ്ങളായ നമസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയ ഇബാദത്തുകളും കൂടാതെ മറ്റു മാസങ്ങളിലൊന്നുമില്ലാത്ത മറ്റു പല ഇബാദത്തുകളും (ഉളുഹിയ്യത്, തക്ബീർ) സമ്മേളിക്കുന്ന വർഷത്തിലെ ഒരേയൊരു മാസം.

• ദുനിയാവിലെ ദിവസങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠതയുള്ളത് ദുൽഹിജ്ജയിലെ ആദ്യ പത്ത് ദിനങ്ങൾക്ക്.

• അതിൽ തന്നെ (يَوْمُ النَّحرِ) അറവിന്റെ ദിവസം എന്നറിയപ്പെടുന്ന പെരുന്നാൾ ദിവസത്തിന് കൂടുതൽ ശ്രേഷ്ഠത.

• ഈ ദിവങ്ങളിലെ സൽകർമങ്ങളാണ് അല്ലാഹുവിന് ഏറെ പ്രിയങ്കരമായിട്ടുള്ളത്.

• ഈ ദിവസങ്ങളിലെ സൽകർമ്മങ്ങൾക്കാണ് അല്ലാഹുവിങ്കൽ ഏറ്റവുമധികം പ്രതിഫലമുള്ളത്.

• ഈ ദിവസങ്ങളെക്കൊണ്ട് അല്ലാഹു ഖുർആനിൽ സത്യം ചെയ്ത് പറഞ്ഞിട്ടുണ്ട്. (وَلَيَالٍ عَشْرٍ)

• മുൻകഴിഞ്ഞതും വരാനിരിക്കുന്നതുമായ ഓരോ വർഷത്തെ പാപങ്ങൾ പൊറുക്കപ്പെടുന്ന അറഫാ ദിവത്തിലെ നോമ്പ് (يَومُ عَرَفَةَ) ഈ മാസത്തിലാണ്.

• അല്ലാഹു അവന്റെ അടിയാറുകൾക്ക് ഏറ്റവുമധികം നരകമോചനം നൽകുന്നത് ഈ മാസത്തിലെ അറഫാ ദിനത്തിലാണ് (يَومُ عَرَفَةَ).

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment