റമദാനിന്റെ അവസാന ദിവസം സൂര്യന്‍ അസ്തമിക്കുക എന്നതാണ് സകാതുല്‍ ഫിത്വറിന്റെ സമയം. ഈ സമയത്തില്‍ ജീവിച്ചിരുന്നവരുടെ മേല്‍ മാത്രമാണ് സകാതുല്‍ ഫിത്വര്‍ നിര്‍ബന്ധമാവുക. ചോദ്യത്തില്‍ പരാമര്‍ശിക്കപ്പെട്ട വ്യക്തി റമദാന്‍ പൂര്‍ത്തീകരിക്കുകയും, പെരുന്നാളിന്റെ രാത്രിയിലേക്ക് പ്രവേശിക്കുകയും ചെയ്തു എന്നാണ് മനസ്സിലാകുന്നത്. അതിനാല്‍ അയാള്‍ സകാതുല്‍ ഫിത്വര്‍ നല്‍കണം. എന്നാല്‍ അതിന് മുന്‍പ് -റമദാന്‍ പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ്- അയാള്‍ മരിച്ചിട്ടുണ്ടെങ്കില്‍ അയാളുടെ മേല്‍ സകാതുല്‍ ഫിത്വര്‍ നിര്‍ബന്ധമാവുകയില്ല. (ഫിഖ്ഹുല്‍ ഇബാദാത്/ഇബ്‌നു ഉസൈമീന്‍: 211)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment