സകാതുല്‍ ഫിത്വര്‍

ഫിത്വര്‍ സകാത് കൊടുക്കാന്‍ ഒരാളെ ഏല്‍പ്പിച്ചു; അദ്ദേഹം അത് വൈകിപ്പിച്ചാല്‍ എന്തു ചെയ്യണം?

ഫിത്വര്‍ സകാത്ത് കൊടുത്തേല്‍പ്പിക്കുമ്പോള്‍ ഈ കാര്യത്തില്‍ വിശ്വസ്തരും ഉത്തരവാദിത്തമുള്ളവരുമായവരുടെ പക്കലേ ഏല്‍പ്പിക്കാന്‍ പാടുള്ളൂ. അവര്‍ ഫിത്വര്‍ സകാതിന്റെ നിയമങ്ങളെ കുറിച്ച് അറിവുള്ളവരും, കൃത്യ സമയത്ത് അത് ദരിദ്രരിലേക്ക് എത്തിക്കുവാനും, കാര്യങ്ങളില്‍ അലംഭാവം കാണിക്കാത്തവരുമാണെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ഇത്തരം ഗുണങ്ങളെല്ലാം ഉണ്ട് എന്ന പ്രതീക്ഷയില്‍ ആരുടെയെങ്കിലും പക്കല്‍ നമ്മുടെ ഫിത്വര്‍ സകാതിന്റെ ഓഹരി നല്‍കുകയും അയാള്‍ അതില്‍ വീഴ്ച വരുത്തുകയും ചെയ്‌താല്‍ ഫിത്വര്‍ സകാത് നല്‍കിയവരുടെ മേല്‍ തെറ്റില്ല. കാരണം അവര്‍ അവരുടെ മേലുള്ള ബാധ്യത നിര്‍വ്വഹിച്ചു കഴിഞ്ഞിട്ടുണ്ട്. അവരില്‍ നിന്ന് അക്കാര്യം ഏറ്റെടുത്തവരുടെ മേലാണ് അതില്‍ അലസത കാണിച്ചതിനുള്ള തെറ്റ് ഉണ്ടായിരിക്കുക.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: