സകാതുല്‍ ഫിത്വര്‍

ഫിത്വര്‍ സകാത് നല്‍കാന്‍ മറന്നു പോയി; എന്തു ചെയ്യണം?

പെരുന്നാള്‍ നിസ്കാരത്തിന് മുന്‍പ് ഫിത്വര്‍ സകാത് നല്‍കുക എന്നതാണ് നബി -ﷺ- യുടെ സുന്നത്ത്. അല്ല! അപ്രകാരമാണ് അവിടുന്നു ഫിത്വര്‍ സകാത് നല്‍കാന്‍ കല്‍പ്പിച്ചിട്ടുള്ളത്.

എന്നാല്‍ ആരെങ്കിലും മറവി കാരണത്താല്‍ ഫിത്വര്‍ സകാത്ത് നല്‍കാന്‍ വിട്ടു പോയാല്‍ അവന് ഓര്‍മ്മ വരുമ്പോള്‍ അത് നല്‍കട്ടെ. അങ്ങനെ ഒരാള്‍ -പെരുന്നാള്‍ നിസ്കാരത്തിന് ശേഷം- നല്‍കിയാലും അയാളുടെ ഫിത്വര്‍ സകാത് ശരിയാകും. ഇന്‍ഷാ അല്ലാഹ്.

അല്ലാഹു -تَعَالَى- പറഞ്ഞിരിക്കുന്നു:

رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ

“ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ.” (ബഖറ: 286)

(അവലംബം: മജ്മൂഉ ഫതാവ/ഇബ്നു ബാസ്: 14/217)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: