സകാതുല്‍ ഫിത്വര്‍

ഫിത്വര്‍ സകാത്ത് പണമായി നല്‍കാമോ?

ഇബ്നു ഖുദാമ -رَحِمَهُ اللَّهُ- പറഞ്ഞു: “സകാതുല്‍ ഫിത്വര്‍ പണമായി നല്‍കുന്നത് ശരിയാവുകയില്ല. കാരണം പ്രമാണത്തില്‍ വ്യക്തമായ വന്ന നിര്‍ദേശത്തില്‍ നിന്നുള്ള തെറ്റലാണ് അത്.” (അല്‍-കാഫി: 2/176) സ്വഹാബികള്‍ എല്ലാവരും ഇപ്രകാരം തന്നെയാണ് ചെയ്തിരുന്നത്. അവരാരും -പണം അവരുടെ പക്കല്‍ ഉണ്ടായിരുന്നിട്ട് കൂടി- ഫിത്വര്‍ സകാത് പണമായി നല്‍കിയിരുന്നില്ല.  ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും, മാലികി-ശാഫിഈ- ഹമ്പലി മദ്ഹബുകളുടെ അഭിപ്രായവും ഇപ്രകാരം തന്നെ. അതിനാല്‍ സകാതുല്‍ ഫിത്വര്‍ ഭക്ഷണമായി തന്നെ നല്‍കല്‍ നിര്‍ബന്ധമാണ്‌.

ശൈഖ് ഇബ്നു ബാസ് -رَحِمَهُ اللَّهُ- പറഞ്ഞു: “ഫിത്വര്‍ സകാത് ഒരു ഇബാദതാണ് എന്നതില്‍ എല്ലാ മുസ്ലിംകളും യോജിച്ചിട്ടുണ്ട്. ഇബാദതുകളില്‍ ഉള്ള അടിസ്ഥാനം അവ പ്രമാണബദ്ധമായിരിക്കണം എന്നതാണ്. അല്ലാഹു -تَعَالَى- നിശ്ചയിച്ച രൂപത്തിലല്ലാതെ അവന് ഇബാദത് ചെയ്യാന്‍ ഒരാള്‍ക്കും അനുവാദമില്ല.” (മജ്മൂഉ ഫതാവ ഇബ്നി ബാസ്: 14/208)

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

Leave a Comment