വുദു

വുദുവെടുക്കുമ്പോള്‍ മുഖവും കൈകളും കഴുകുന്നതിന് സോപ്പുപയോഗിക്കാമോ?

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - പ്രചരിപ്പിക്കുക:

ചോദ്യം: വുദുവെടുക്കുമ്പോള്‍ മുഖവും കൈകളും കഴുകുന്നതിന് സോപ്പുപയോഗിക്കാമോ?


ഉത്തരം: വുദുവെടുക്കുമ്പോള്‍ സോപ്പ് ഉപയോഗിക്കുക എന്നത് നിയമമാക്കപ്പെട്ടിട്ടില്ല. മാത്രവുമല്ല, വുദുവിന്‍റെ കാര്യത്തിലുള്ള അനാവശ്യമായ അതിര്‍ കവിച്ചിലുമാണത്.

«هَلَكَ المُتَنَطِّعُونَ هَلَكَ المُتَنَطِّعُونَ»

നബി -ﷺ- പറഞ്ഞിരിക്കുന്നു: “അതിരു കവിയുന്നവര്‍ നശിക്കട്ടെ.” മൂന്ന് തവണ അവിടുന്ന് അപ്രകാരം പറഞ്ഞു.

എന്നാല്‍ ഒരാളുടെ വുദുവിന്‍റെ അവയവങ്ങളില്‍ സോപ്പോ മറ്റോ ഉപയോഗിച്ചാലല്ലാതെ വൃത്തിയാകാത്ത വൃത്തികേടുണ്ടെങ്കില്‍ അയാള്‍ക്ക് സോപ്പ് ഉപയോഗിക്കാം. എന്നാല്‍ സാധാരണ സന്ദര്‍ഭങ്ങളില്‍ വുദുവെടുക്കാന്‍ സോപ്പ് ഉപയോഗിക്കുന്നത് അതിരു കവിച്ചിലായും, ബിദ്അതായുമാണ് പരിഗണിക്കപ്പെടുക. അതിനാല്‍ അപ്രകാരം ചെയ്യേണ്ടതില്ല.

(മജ്മൂഉ ഫതാവ ഇബ്നി ഉഥൈമീന്‍: 11/151)

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

Leave a Reply

%d bloggers like this: