വുദു

വുദുവിന്‍റെ വെള്ളം എങ്ങനെയുള്ളതായിരിക്കണം?

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - പ്രചരിപ്പിക്കുക:

ചോദ്യം: വെള്ളത്തിന്‍റെ കാര്യത്തിലുള്ള ശരിയായ അഭിപ്രായം എന്താണ്?


ഉത്തരം: എല്ലാ വെള്ളവും ശുദ്ധിയുള്ളതാണ് എന്നതാണ് അടിസ്ഥാനം. എന്നാല്‍ വെള്ളത്തിന്‍റെ നിറമോ മണമോ രുചിയോ നജസ് കലര്‍ന്നതിനാല്‍ മാറിയിട്ടുണ്ടെങ്കില്‍ ആ വെള്ളം നജസായിട്ടുണ്ട്. ഈ നിയമം വെള്ളം കുറവുണ്ടെങ്കിലും കൂടുതലുണ്ടെങ്കിലുമൊക്കെ ഒരു പോലെയാണ്.


എന്നാല്‍, നജസ് വീണതിന് ശേഷവും വെള്ളത്തിന്‍റെ നിറമോ മണമോ രുചിയോ മാറിയിട്ടില്ലെങ്കില്‍ ആ വെള്ളം ശുദ്ധീകരിക്കാന്‍ ഉപയോഗിക്കാവുന്നതാണ്. വെള്ളം എത്ര കുറവാണുള്ളതെങ്കിലും (നജസ് കാരണം നിറം, മണം, രുചി എന്നിവ മാറിയിട്ടില്ലെങ്കില്‍) അത് ശുദ്ധിയുള്ളത് തന്നെയാണ്.

എന്നാല്‍ സൂക്ഷ്മതക്ക് വേണ്ടിയും, അഭിപ്രായ വ്യത്യാസത്തില്‍ നിന്ന് പുറത്തു കടക്കുന്നതിന് വേണ്ടിയും ഒരാള്‍ അത്തരം വെള്ളം ഉപേക്ഷിച്ചാല്‍ അതാണ് നല്ലത്.

«إِذَا وَلَغَ الْكَلْبُ فِي إِنَاءِ أَحَدِكُمْ فَلْيُرِقْهُ ثُمَّ لِيَغْسِلْهُ سَبْعَ مِرَارٍ»

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം ചെയ്ത ഹദീഥിലെ സൂചനയും അത് തന്നെയാണ്. നബി -ﷺ- പറഞ്ഞു: “നിങ്ങളിലാരുടെയെങ്കിലും പാത്രത്തില്‍ നായ തലയിട്ടാല്‍ അവന്‍ അതിലുള്ളത് ഒഴിച്ചു കളയട്ടെ.” (മുസ്ലിം: 279)

(ലജ്നതുദ്ദാഇമ: 4849)

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

Leave a Reply

error:
%d bloggers like this: