ചോദ്യം: വുദുവിന്റെ സുന്നത്തുകള്‍ ഏതെല്ലാമാണ്?


ഉത്തരം: വുദുവിന്റെ രൂപം താഴെ പറയുന്നത് പോലെയാണ്:

* പാത്രത്തില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴിച്ച് രണ്ട് കൈപത്തികളും മൂന്ന് തവണ കഴുകുക.

* പിന്നീട് വലതു കൈ വെള്ളപാത്രത്തില്‍ ഇട്ട് വെള്ളം എടുക്കുക.

* അത് കൊണ്ട് മൂന്ന് തവണ വായില്‍ വെള്ളം കൊപ്ലിക്കുകയും, മൂക്കില്‍ വെള്ളം കയറ്റി ചീറ്റുകയും ചെയ്യുക.

* പിന്നീട് മൂന്ന് തവണ മുഖം കഴുകുക.

* പിന്നീട് കൈകള്‍ മുട്ടു വരെ കഴുകുക.

* പിന്നീട് ഒരു തവണ തലയും രണ്ട് ചെവികളും തടവുക.

* പിന്നീട് രണ്ട് കാലുകളും നെരിയാണി വരെ കഴുകുക.

മൂന്നു തവണ കഴുകുന്നതിന് പകരം രണ്ട് തവണയോ, ഒരു തവണയോ കഴുകിയാലും വുദു ശരിയാകും. വുദു എടുത്തതിന് ശേഷം ഇപ്രകാരം പറയുക:

«أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَأَشْهَدُ أَنَّ مُحَمَّداً عَبْدُهُ وَرَسُولُهُ اللَّهُمَّ اجْعَلْنِي مِنَ التَّوَّابِينَ وَاجْعَلْنِي مِنَ المُتَطَهِّرِينَ»

“അല്ലാഹുവല്ലാതെ ആരാധനക്ക് അര്‍ഹനായി മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് -ﷺ- അല്ലാഹുവിന്റെ റസൂലും അടിമയുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ! പശ്ചാതപിക്കുന്നവരില്‍ നീ എന്നെ ഉള്‍പ്പെടുത്തേണമേ. ശുദ്ധീകരിക്കുന്നവരില്‍ എന്നെ ഉള്‍പ്പെടുത്തേണമേ.”

(ലജ്നതുദ്ദാഇമ: 11936)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment