വുദു

മോഷ്ടിച്ച വെള്ളം കൊണ്ട് വുദുവെടുത്താല്‍…?

ചോദ്യം: മോഷ്ടിച്ച വെള്ളം കൊണ്ട് വുദുവെടുക്കുകയോ, വസ്ത്ര ധരിച്ചു കൊണ്ട് നിസ്കരിക്കുകയോ ചെയ്താല്‍ അതിന്‍റെ വിധിയെന്താണ്? മോഷ്ടിച്ച പണം കൊണ്ട് ഹജ്ജ് ചെയ്യുന്നതിന്‍റെ വിധിയും മേല്‍ പറഞ്ഞവയും തമ്മില്‍ വ്യത്യാസമുണ്ടോ?


ഉത്തരം: മോഷണവും അന്യായമായി മറ്റൊരാളുടെ സമ്പാദ്യം പിടിച്ചെടുക്കലും നിഷിദ്ധമാണെന്നതില്‍ മുസ്ലിമീങ്ങള്‍ക്കിടയില്‍ ഇജ്മാഉണ്ട്. കാരണം അത് അനീതിയാണ്; അനീതി നാളെ പരലോകത്ത് ഇരുട്ടുകളായിരിക്കും.

ചോദ്യത്തില്‍ പറഞ്ഞ രൂപത്തില്‍ ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ -മോഷ്ടിച്ച വെള്ളം കൊണ്ട് വുദുവെടുക്കുക, വസ്ത്രത്തില്‍ നിസ്കരിക്കുക, പണം കൊണ്ട് ഹജ്ജ് ചെയ്യുക എന്നീ കാര്യങ്ങള്‍-; അവന്‍റെ വുദുവും നിസ്കാരവും ഹജ്ജും ശരിയാണ് എങ്കിലും അവന്‍ താന്‍ ചെയ്ത തെറ്റിന് അല്ലാഹുവിനോട് പൊറുക്കലിനെ തേടണം. ഇതാണ് പണ്ഡിതാഭിപ്രായങ്ങളില്‍ ശരിയായത്.

(ലജ്നതുദ്ദാഇമ: 1/6522)

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

Leave a Comment