വുദു

വുദുവിന് മുന്‍പും ശേഷവും ചൊല്ലേണ്ടത് എന്താണ്?

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - പ്രചരിപ്പിക്കുക:

ചോദ്യം: വുദു എടുക്കുന്നതിന് മുന്‍പ് എന്തെങ്കിലും ചൊല്ലേണ്ടതുണ്ടോ? അതല്ല, നിയ്യത് മാത്രം മതിയോ? 


ഉത്തരം: വുദുവിന് മുന്‍പ് ബിസ്മി ചൊല്ലാമെന്ന് വന്നിട്ടുണ്ട്. നിയ്യത് ഹൃദയത്തില്‍ വെച്ചാല്‍ മതിയാകും. അത് നാവ് കൊണ്ട് ചൊല്ലിപ്പറയല്‍ അനുവദനീയമല്ല. കാരണം അത് ബിദ്അത്തുകളില്‍ (പുത്തനാചാരങ്ങള്‍) പെട്ടതാണ്.


വുദുവിന് ശേഷം ഇപ്രകാരം ചൊല്ലാം:

«أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَأَشْهَدُ أَنَّ مُحَمَّداً عَبْدُهُ وَرَسُولُهُ اللَّهُمَّ اجْعَلْنِي مِنَ التَّوَّابِينَ وَاجْعَلْنِي مِنَ المُتَطَهِّرِينَ»

“അല്ലാഹുവല്ലാതെ ആരാധനക്ക് അര്‍ഹനായി മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് (സ) അല്ലാഹുവിന്‍റെ റസൂലും അടിമയുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ! പശ്ചാതപിക്കുന്നവരില്‍ നീ എന്നെ ഉള്‍പ്പെടുത്തേണമേ. ശുദ്ധീകരിക്കുന്നവരില്‍ എന്നെ ഉള്‍പ്പെടുത്തേണമേ.”

(ലജ്നതുദ്ദാഇമ: 4/11636)

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

Leave a Reply

error:
%d bloggers like this: