മലമൂത്ര വിസർജന വേളയിൽ ശ്രദ്ധിക്കേണ്ട അനേകം മര്യാദകളുണ്ട്. അവയിൽ പ്രധാനപ്പെട്ട ചിലത് താഴെ ചുരുക്കി വിവരിക്കാം.

1- വിസർജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ ചൊല്ലേണ്ട ദിക്‌ർ ചൊല്ലുക.

2- വിസർജന സ്ഥലത്തേക്ക് ഇടതു കാൽ ആദ്യം പ്രവേശിപ്പിക്കുക.

3- മല മൂത്ര വിസർജന വേളയിലോ, വിസർജന സ്ഥലത്ത് വെച്ചോ നാവു കൊണ്ടുള്ള ദിക്‌ർ ചൊല്ലുന്നത് ഉപേക്ഷിക്കുക.

4- അല്ലാഹുവിന്റെ പേരുള്ള എന്തെങ്കിലും വസ്തുക്കൾ വിസർജന സ്ഥലത്തേക്ക് പ്രവേശിപ്പിക്കുന്നത് പരമാവധി ഒഴിവാക്കുക.

5- മലമൂത്ര വിസർജനത്തിന് ഇടയിൽ സംസാരം ഉപേക്ഷിക്കുക; അനിവാര്യമോ അത്യാവശ്യമോ ആയ കാര്യങ്ങൾക്ക് വേണ്ടി സംസാരിക്കാം.

6- വെളിപ്രദേശങ്ങളിലാണ് മലമൂത്ര വിസർജനം ചെയ്യുന്നതെങ്കിൽ ജനങ്ങളുടെ കാഴ്ച്ചയിൽ നിന്ന് മറയുക.

7- ഔറത് മറ്റുള്ളവരിൽ നിന്ന് നിർബന്ധമായും മറക്കുക.

8- ശരീരത്തിലേക്കോ വസ്ത്രത്തിലേക്കോ മൂത്രം തെറിക്കാൻ സാധ്യതയില്ലാത്ത, താഴ്ന്ന സ്ഥലത്ത് മൂത്രമൊഴിക്കാൻ ശ്രദ്ധിക്കുക.

9- ഖിബ്‌ലക്ക് നേരയോ, ഖിബ്‌ലയിൽ നിന്ന് തിരിഞ്ഞിരുന്നു കൊണ്ടോ മലമൂത്ര വിസർജനം നടത്തുന്നത് ഉപേക്ഷിക്കുക.

10- ജനങ്ങൾ കൂടിയിരിക്കുന്ന, അവർക്ക് പ്രയോജനകരമായത് എന്തെങ്കിലുമുള്ള ഇടങ്ങളിൽ മലമൂത്ര വിസർജനം നടത്തരുത്.

11- മസ്ജിദ്, മഖ്ബറ എന്നിവടങ്ങളിൽ മല മൂത്ര വിസർജനം ചെയ്യുന്നത് ഹറാമാണ്.

12- ഭൂമിയിലും മരങ്ങളിലുമെല്ലാം കാണപ്പെടുന്ന പൊത്തുകളിലോ വിടവുകളിലോ മലമൂത്ര വിസർജനം നടത്തരുത്.

13- കുളിക്കാൻ വേണ്ടി മാത്രമായി സംവിധാനിക്കപ്പെട്ട കുളിമുറികളിൽ മൂത്രമൊഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

14- വിസർജന സ്ഥലത്ത് നിന്ന് പുറത്തു വരുമ്പോൾ വലതു കാൽ ആദ്യം പുറത്തേക്ക് വെക്കുക.

15- വലതു കൈ കൊണ്ട് മലമൂത്ര വിസർജ്യം ശുദ്ധീകരിക്കരുത്.

16- വിസർജന സ്ഥലത്ത് നിന്ന് പുറത്തു വരുമ്പോഴുള്ള പ്രാർത്ഥന ചൊല്ലുക.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: