വിസര്‍ജ്ജന മര്യാദകള്‍

ഔറത് മറ്റുള്ളവര്‍ക്ക് വെളിവാകുന്ന ഇടങ്ങളില്‍ പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാമോ?

ചോദ്യം: ഔറത് അന്യര്‍ക്ക് വെളിവാകുന്ന സ്ഥലങ്ങളില്‍ പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാമോ?


ഉത്തരം: വുദൂഇനോ മറ്റോ വേണ്ടി നിര്‍മ്മിച്ച, ജനങ്ങള്‍ ഔറത് കാണാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ പ്രാഥമികാവശ്യങ്ങള്‍ നടത്തുന്നത് അനുവദനീയമല്ല. അപ്രകാരം ചെയ്യുന്നത് തെറ്റാണ്.

ഇത്തരം സന്ദര്‍ഭങ്ങളില്‍ ആളുകള്‍ കാണാത്തയിടങ്ങളിലേക്ക് മാറിയിരിക്കുകയും, വെള്ളം കൊണ്ട് ശുദ്ധീകരിക്കാന്‍ കഴിയില്ലെങ്കില്‍, കല്ലോ ടവലോ പോലുള്ളത് കൊണ്ട് മൂന്നോ അതിലധികം തവണയോ ‘ഇസ്തിജ്മാര്‍’ ചെയ്യുകയുമാണ് വേണ്ടത്.

കാരണം അവന്‍ ജനങ്ങള്‍ കാണുന്നിടത്ത് വെച്ച് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുകയും, ജനങ്ങള്‍ക്ക് അവന്‍റെ ഔറത് പ്രകടമാവുകയും ചെയ്താല്‍, അത് ഹറാമാണ്. ഹറാം ഒഴിവാക്കാന്‍ എന്തെല്ലാം ചെയ്യേണ്ടതുണ്ടോ, അത് വാജിബായിരിക്കും -നിര്‍ബന്ധമായിരിക്കും-.

അതിനാല്‍, ഔറത് വെളിവാക്കാതെ വെള്ളം കൊണ്ട് മലമൂത്ര വിസര്‍ജ്ജനം നടത്തിയത് ശുദ്ധീകരിക്കാന്‍ കഴിയില്ലെങ്കില്‍, ജനങ്ങള്‍ കാണാത്ത സ്ഥലങ്ങളിലേക്ക് അകന്നു പോവുകയും, കല്ലോ ടവലോ മറ്റോ കൊണ്ട് ഇസ്തിജ്മാര്‍ ചെയ്യുകയുമാണ് വേണ്ടത്.

(മജ്മൂഉ ഫതാവ ഇബ്നി ഉഥൈമീന്‍: 11/107)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: